Quantcast

തൃശൂർ പൂരം; ആന എഴുന്നള്ളിപ്പിന് കർശന നിർദേശങ്ങളുമായി ഹൈക്കോടതി

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കണോ എന്ന കാര്യത്തിൽ 17ന് കോടതി തീരുമാനമെടുക്കും.

MediaOne Logo

Web Desk

  • Updated:

    2024-04-13 04:39:36.0

Published:

13 April 2024 3:08 AM GMT

Thrissur Pooram
X

കൊച്ചി: തൃശൂർ പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതിൽ കർശന നിർദേശങ്ങളുമായി ഹൈക്കോടതി. മുഴുവൻ ആനകളുടെ പട്ടികയും ഫിറ്റ്നസ് സർട്ടിഫിക്കറ്റും സമർപ്പിക്കാനാണ് നിർദേശം. കോടതി നിയോഗിച്ച അമിക്കസ്ക്യൂറി ആനകളെ പരിശോധിക്കണം. ആരോഗ്യ പ്രശ്നങ്ങളും മദപ്പാടുമുള്ള ആനകളെ പൂരത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരത്തിൽ എഴുന്നള്ളിക്കണോ എന്ന കാര്യത്തിൽ 17ന് കോടതി തീരുമാനമെടുക്കും.

നിയന്ത്രണങ്ങൾ കർശനമാക്കിയ സാഹചര്യത്തിൽ ആന ഉടമകളുടെ യോഗം ചേർന്നു. ആന എഴുന്നള്ളിപ്പിൽ ഇപ്പോഴത്തെ മാർഗനിർദേശങ്ങൾ പ്രായോഗികമല്ലെന്നാണ് ആന ഉടമകളുടെ നിലപാട്. ആനകൾ തമ്മിലുള്ള അകലം, ആന ഇടഞ്ഞാൽ നിയന്ത്രിക്കേണ്ട രീതി എന്നിവ പ്രായോഗികമല്ല. നിലവില മാനദണ്ഡപ്രകാരം തൃശൂർ പൂരം നടത്താനാകില്ലെന്ന് തിരുവമ്പാടി ദേവസ്വംപ്രതിനിധികളും പറഞ്ഞു. ദേവസ്വങ്ങൾ അടിയന്തര യോഗം ചേരും.

തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. പ്രധാനപങ്കാളിത്തം വഹിക്കുന്ന പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലും ഘടകപൂരങ്ങളായി പങ്കെടുക്കുന്ന എട്ട് ക്ഷേത്രങ്ങളിലുമാണ് പൂരം കൊടിയേറുന്നത്. തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11.30 നും 11.45 നുമിടക്കും പാറമേക്കാവിൽ ഉച്ചയ്ക്ക് 12 നും 12.15നുമിടക്കുമാണ് കൊടിയേറ്റം നടക്കുക. നെയ്തലക്കാവ് ക്ഷേത്രത്തിലാണ് ഏറ്റവും അവസാനം കൊടിയേറുന്നത്. ഏപ്രില്‍ 19നാണ് തൃശൂര്‍ പൂരം.

TAGS :

Next Story