തൂണേരി ഷിബിൻ വധക്കേസ്: പ്രതികളെ ജയിലിൽ സന്ദർശിച്ച് മുഈനലി തങ്ങൾ
യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ നിരപരാധിത്വം തെളിയിക്കുമെന്ന് മുഈനലി തങ്ങൾ പറഞ്ഞു
മലപ്പുറം: തൂണേരി ഷിബിൻ വധക്കേസ് പ്രതികളെ മുഈനലി തങ്ങൾ ജയിലിലെത്തി കണ്ടു. തവനൂർ ജയിലിലെത്തിയാണ് തങ്ങൾ പ്രതികളെ കണ്ടത്. യൂത്ത് ലീഗ് പ്രവർത്തകരുടെ നിരപരാധിത്വം തെളിയിക്കാൻ സുപ്രിംകോടതിയിൽ നിയമ പോരാട്ടം തുടങ്ങിയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് തവനൂർ സെൻട്രൽ ജയിലിൽ കഴിയുന്ന നാദാപുരം തൂണേരിയിലെ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകരെ ഇന്ന് ജയിലിലെത്തി സന്ദർശിച്ചു. നാദാപുരം നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഇ. ഹാരിസും കൂടെയുണ്ടായിരുന്നു. നേരത്തെ വിചാരണ കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടവരെയാണ് ഹൈക്കോടതി ശിക്ഷിച്ചത്. ഇവരുടെ നിരപരാധിത്വം തെളിയിക്കാൻ അഡ്വ. ഹാരിസ് ബീരാൻ എംപിയുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് നേതൃത്വം സുപ്രീം കോടതിയിൽ നിയമ പോരാട്ടത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. പരമോന്നത നീതി പീഡത്തിന് മുന്നിൽ നാദാപുരത്തെ യൂത്ത് ലീഗ് പ്രവർത്തകരുടെ നിരപരാധിത്വം തെളിയിക്കുന്നത് വരെ പാർട്ടി ഒറ്റക്കെട്ടായി കൂടെയുണ്ടാകും.
Adjust Story Font
16