വയനാട് വാകേരിയിൽ വീണ്ടും കടുവ; പശുക്കിടാവിനെ കടിച്ചുകൊന്നു
വാകേരിയിൽ ഭീതിവിതച്ച ഡബ്ല്യു.ഡബ്ല്യു.എൽ 45 എന്ന നരഭോജിക്കടുവ ദിവസങ്ങള്‍ക്കുമുന്‍പാണു പിടിയിലായത്
കല്‍പറ്റ: വയനാട് വാകേരിയിൽ വീണ്ടും കടുവ എത്തിയതായി റിപ്പോര്‍ട്ട്. എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെ കടുവ കടിച്ചുകൊന്നു. ഞാറക്കാട്ടിൽ സുരേന്ദ്രന്‍റെ തൊഴുത്തിലാണ് കടുവ എത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വാകേരിയില്‍ യുവാവിനെ കടിച്ചുകൊന്ന കടുവയെ പിടികൂടി തൃശൂരിലെ പുത്തൂര്‍ മൃഗശാലയിലേക്കു മാറ്റിയത്.
ദിവസങ്ങള്‍ക്കുമുന്‍പ് സുൽത്താൻ ബത്തേരിയിലും കടുവ ആക്രമണമുണ്ടായിരുന്നു. വടക്കനാട് പച്ചാടി കോളനിയിലെത്തിയ കടുവ പശുവിനെ ആക്രമിച്ചുകൊന്നു. കഴിഞ്ഞദിവസം കടുവ പിടിയിലായ വാകേരിയോടടുത്ത പ്രദേശത്താണ് വീണ്ടും കടുവയുടെ ആക്രമണമുണ്ടായത്.
വാകേരിയിൽ ഭീതിവിതച്ച ഡബ്ല്യു.ഡബ്ല്യു.എൽ 45 എന്ന നരഭോജിക്കടുവയെ ആദ്യം കുപ്പാടിയിലെ വന്യമൃഗപരിപാലന കേന്ദ്രത്തിലെത്തിച്ച ശേഷമാണ് ആരോഗ്യ പരിശോധനകൾ പൂർത്തിയാക്കി പുത്തൂരിലെത്തിച്ചത്. വാകേരി കോളനിക്കവലയിൽ സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങുകയായിരുന്നു.
Summary: Tiger attack in Wayanad Vakeri. An eight-month-old calf was killed by a tiger
Adjust Story Font
16