'കടുവയെ വെടിവെച്ച് കൊല്ലണം'; വയനാട് പഞ്ചാരക്കൊല്ലിയിൽ പ്രതിഷേധവുമായി നാട്ടുകാർ
കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിലെ ഒരാൾക്ക് ഉടൻ ജോലി നൽകണമെന്നും നാട്ടുകാർ

മാനന്തവാടി: സ്ത്രീയ കടുവകൊന്ന പഞ്ചാരക്കൊല്ലിയിൽ പ്രതിഷേധവുമായി നാട്ടുകാർ. നോർത്ത് വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവലിനെ പ്രതിഷേധക്കാർ തടഞ്ഞു.
കടുവയെ പിടികൂടുകയല്ല, ഉടൻ കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മരിച്ച രാധയുടെ കുടുംബത്തിലെ ഒരാൾക്ക് ഉടൻ ജോലി നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. വന്യമൃഗങ്ങളുടെ ആക്രമണം പെരുകുമ്പോള്‍ വനംവകുപ്പ് പ്രദേശ വാസികള്‍ക്ക് വ്യക്തമായ നിര്‍ദ്ദേശമോ മുന്നറിയിപ്പോ നല്‍കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ആളെക്കൊല്ലി കടുവയെ വെടിവെച്ച് കൊല്ലാന്‍ കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയിരുന്നു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഉത്തരവിറക്കിയത്. ആദ്യം കൂട് വെച്ചോ മയക്കുവെടി വെച്ചോ പിടിക്കാന്‍ ശ്രമിക്കും. അത് പരാജയപ്പെട്ടാല്‍ വെടിവെച്ച് കൊല്ലാമെന്നാണ് ഉത്തരവ്.
അതേസമയം രാധയുടെ മൃതദേഹം ഇന്ന് (ശനിയാഴ്ച) സംസ്‌കരിച്ചു. മാനന്തവാടി ഗവ. മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം രാവിലെയോടെയാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. തുടര്‍ന്ന് പത്തരയോടെ സംസ്‌കാരച്ചടങ്ങുകള്‍ ആരംഭിച്ചു. ഗോത്രവിഭാഗക്കാരായ ഇവര്‍ താമസിക്കുന്നതിന് സമീപത്തെ സമുദായ ശ്മശാനത്തിലാണ് സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്.
Watch Video Report
Adjust Story Font
16