കടുവ ആക്രമണം: ആവശ്യങ്ങൾ അംഗീകരിക്കാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് നാട്ടുകാർ
കടുവയെ വെടിവച്ച് കൊല്ലാനുള്ള ഉത്തരവുണ്ടായില്ലെങ്കിൽ മൃതദേഹവുമായി പ്രതിഷേധിക്കുമെന്നാണ് പ്രദേശവാസികളുടെ മുന്നറിയിപ്പ്
വയനാട്: വാകേരിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ക്ഷീര കര്‍ഷകന്‍ പ്രജീഷിന്‍റെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം.
കടുവയെ വെടിവച്ച് കൊല്ലാനുള്ള ഉത്തരവുണ്ടായില്ലെങ്കില്‍ മൃതദേഹവുമായി പ്രതിഷേധിക്കുമെന്നാണ് പ്രദേശവാസികളുടെ മുന്നറിയിപ്പ്. കടുവയെ പിടികൂടാന്‍ ഇന്ന് മേഖലയില്‍ തെരച്ചില്‍ നടത്തും. പ്രദേശത്ത് കടുവയുടെ കാൽപാടുകൾ ഇന്നും കണ്ടെത്തി.
വാകേരി കൂടല്ലൂര്‍ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പില്‍ പ്രജീഷ് (36) ആണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. രാവിലെ തോട്ടത്തിലേക്കിറങ്ങിയ ആളെ ഉച്ചകഴിഞ്ഞും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കടുവ പകുതിയോളം ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.
കടുവയുടെ സാന്നിധ്യം കണ്ടതിനെത്തുടര്‍ന്ന് പ്രദേശത്തെ ജനങ്ങള്‍ നേരത്തെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തോട്ടം തൊഴിലാളികളും ക്ഷീരകര്‍ഷകരും കൂടുതലായുള്ള പ്രദേശമാണിവിടം.
Watch Video Report
Adjust Story Font
16