കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവം; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം, മന്ത്രിയെ തടഞ്ഞുവച്ചു
തോട്ടത്തില്‍ കാപ്പി പറിക്കാന്‍ പോകുമ്പോഴാണ് ആക്രമണം

വയനാട്: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രദേശത്ത് പ്രതിഷേധം. നാട്ടുകാര്‍ കൊല്ലപ്പെട്ട രാധയുടെ മൃതദേഹവുമായി പ്രതിഷേധിക്കുകയാണ്.
വനംവകുപ്പിലെ താൽക്കാലിക വാച്ചർ അച്ചപ്പന്‍റെ ഭാര്യയായ രാധ എന്ന ആദിവാസി സ്ത്രീയാണ് മരിച്ചത്. തോട്ടത്തില്‍ കാപ്പി പറിക്കാന്‍ പോകുമ്പോഴാണ് ആക്രമണം. മാനന്തവാടി പഞ്ചാര കൊല്ലി പ്രിയദർശനി എസ്റ്റേറ്റിനു സമീപത്താണ് സംഭവം.
പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം. കടിച്ചുകൊന്ന ശേഷം വലിച്ചിഴച്ചെന്ന് നാട്ടുകാർ പറഞ്ഞു. സ്ഥലത്തെത്തിയ മന്ത്രി ഒ.ആര്‍ കേളുവിനെ നാട്ടുകാര്‍ തടഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് ആറ് പേരാണ് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്.
Next Story
Adjust Story Font
16