Quantcast

കേരള - കർണാടക അതിർത്തിയിൽ ഭീതി പരത്തിയ നരഭോജിക്കടുവ പിടിയിൽ

പ്രദേശത്ത് കഴിഞ്ഞ ദിവസം രണ്ടു പേർക്ക് കടുവയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായിരുന്നു

MediaOne Logo

Web Desk

  • Updated:

    14 Feb 2023 3:27 PM

Published:

14 Feb 2023 3:23 PM

Tiger caught in kerala-karnataka border
X

കേരള - കർണാടക അതിർത്തിയിൽ ഭീതി പരത്തിയ നരഭോജിക്കടുവ വനംവകുപ്പിന്റെ പിടിയിലായി.കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥർ മയക്കുവെടി വെച്ചാണ് കടുവയെ പിടികൂടിയത്. പ്രദേശത്ത് കഴിഞ്ഞ ദിവസം രണ്ടു പേർക്ക് കടുവയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായിരുന്നു.

കേരള - കർണാടക അതിർത്തിയോട് ചേർന്ന കുട്ടയിൽ രണ്ടുപേരുടെ ജീവനെടുത്ത കടുവയെ ഇന്ന് ഉച്ചയോടെയാണ് വനംവകുപ്പ് സംഘം മയക്കുവെടി വെച്ച് പിടികൂടിയത്. വനംവകുപ്പിൻ്റെ മയക്കുവെടി വിദഗ്ധരും ഡോക്ടർമാരും വനപാലകരുമടക്കം നൂറിലധികം പേരടങ്ങുന്ന സംഘം എട്ട് ടീമുകളായി തിരിഞ്ഞ് നടത്തിയ തിരച്ചിലാണ് ഫലം കണ്ടത്. ഇന്ന് പുലർച്ചെ കോമ്പിംഗ് ഓപ്പറേഷൻ ആരംഭിച്ച സംഘം ഉച്ചയോടെ ലക്ഷ്യം കണ്ടു.

കുട്ട ചൂരിക്കാട് കാപ്പി തോട്ടത്തിൽ ബന്ധുക്കളായ പതിനെട്ട് വയസ്സുള്ള ചേതൻ , 65 കാരനായ രാജു എന്നീ തൊഴിലാളികൾക്കാണ് കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്. ഇരുവരെയും കൊലപ്പെടുത്തിയ പ്രദേശത്തിന് ഏറെയകലെയല്ലാത്ത നാനാച്ചി ഗേറ്റിന് സമീപത്ത് വെച്ചാണ് കടുവയെ പിടിയിലായത്. കടുവ രണ്ട് പേരുടെ ജീവൻ അപഹരിച്ചതോടെ വനംവകുപ്പിനെതിരെ കടുത്ത പ്രതിഷേധമുയർത്തിയ ജനങ്ങൾ, മാനന്തവാടി - ഗോണിക്കുപ്പ അന്തർ സംസ്ഥാന പാത ഉപരോധിച്ചിരുന്നു

TAGS :

Next Story