പത്തനംതിട്ട ഞള്ളൂരിൽ കടുവ ചത്തത് മുറിവിലെ അണുബാധ മൂലം; വനം വകുപ്പ്
വ്യാഴാഴ്ചയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്.
- Updated:
2023-07-22 05:19:22.0
പത്തനംതിട്ട: പത്തനംതിട്ട ഞള്ളൂരിൽ കടുവ ചത്തത് മുറിവിലെ അണുബാധ മൂലമെന്ന് വനം വകുപ്പ്. വ്യാഴാഴ്ചയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. മറ്റു കടുവകൾ ആക്രമിച്ചുണ്ടായ മുറിവുകൾ അണുബാധയുണ്ടാക്കിയെന്ന് നിഗമനം. കഴിഞ്ഞ ദിവസം ഞള്ളൂരിലെ ഒരു വീട്ടിൽ നിന്ന് ആടിനെ കടുവ പിടിച്ചിരുന്നു. പ്രായാധിക്യത്തിൽ കടുവയുടെ പല്ല് നഷ്ടപ്പെട്ടു. തീറ്റയെടുക്കാൻ കഴിയാത്തതും മരണകാരണം. പെരുനാട്ടിൽ കണ്ട കടുവ ഇതുതന്നെയെന്ന് ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്.
കോന്നി 20 കിലോമീറ്റർ അകലെ മാൾഭവനം സത്യരാജിന്റെ കൃഷിയിടത്തിൽ കഴിഞ്ഞ വാഴ്യാഴ്ച്ചയാണ് കടുവയുടെ ജടം കണ്ടെത്തിയത്. 12 വയസ്സിന് മുകളിലുളള ആൺ കടുവയുടെ പല്ല് നഷ്ടപ്പെട്ടിരുന്നു. പോസ്മോർട്ടത്തിൽ മറ്റു കടുവകൾ ആക്രമിച്ചുണ്ടായ മുറിവുകൾ അണുബാധയുണ്ടാക്കിയെന്ന് കണ്ടെത്തി. വിശദപരിശോധനയ്ക്ക് കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറിയിലേക്ക് കൊണ്ടു പോവും.
Adjust Story Font
16