Quantcast

മണ്ണാര്‍ക്കാട് കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്തു

കുന്തിപ്പാടത്തെ ഫിലിപ്പ് എന്ന വ്യക്തിയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് ഇന്നലെ രാത്രിയോടെ പുലി കുടുങ്ങിയത്

MediaOne Logo

Web Desk

  • Updated:

    2023-01-29 02:24:45.0

Published:

29 Jan 2023 1:57 AM GMT

മണ്ണാര്‍ക്കാട് പുലി tiger
X

പാലക്കാട്: മണ്ണാര്‍ക്കാട് കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്തു. പുലി ചത്ത വിവരം വനംവകുപ്പ് സ്ഥിരീകരിച്ചു. ആറ് മണിക്കൂര്‍ നേരമാണ് പുലി കോഴിക്കൂട്ടിലെ കമ്പിയില്‍ കുടുങ്ങിക്കിടന്നത്. പുലിയുടെ ജഡം മണ്ണാര്‍കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് മാറ്റി.

കോട്ടോപ്പാടം പഞ്ചായത്തിലെ കുന്തിപ്പാടത്തെ ഫിലിപ്പ് എന്ന വ്യക്തിയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് ഇന്നലെ രാത്രിയോടെ പുലി കുടുങ്ങിയത്. രാത്രി കോഴികൾ ബഹളമുണ്ടാക്കുന്നത് കേട്ട് നായ്ക്കളാണെന്ന് കരുതിയാണ് വീട്ടുകാർ പുറത്തിറങ്ങിയത്. പുലിയാണെന്ന് കണ്ട് ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു.

ഉടന്‍ പൊലീസും വനം വകുപ്പും സ്ഥലത്തെത്തി. മുത്തങ്ങയിൽ നിന്ന് ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പുലിയെ മയക്കുവെടി വെക്കാനായി പുറപ്പെട്ടിരുന്നു. പുലി കുടുങ്ങിയതറിഞ്ഞ് വൻ ജനക്കൂട്ടം പ്രദേശത്ത് തടിച്ചുകൂടി.

TAGS :

Next Story