ആരോഗ്യസ്ഥിതി മോശം; മൂന്നാറിൽ പിടികൂടിയ കടുവയെ തുറന്നു വിടില്ല
കടുവയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാനാണ് സാധ്യത
ഇടുക്കി: നേമക്കാട് കെണിയിൽ കുടുങ്ങിയ കടുവയെ തുറന്നുവിടില്ല. കടുവയുടെ ആരോഗ്യസ്ഥിതി മോശമായതിനാലാണ് തീരുമാനം. കടുവയുടെ ഇടത് കണ്ണിന് തിമിര ബാധയുണ്ട്. സ്വാഭാവിക ഇര തേടൽ അസാധ്യമാണ്. കടുവയെ കാട്ടിൽ തുറന്ന് വിടാനാകുന്ന അവസ്ഥയിലല്ലെന്ന് വനം വകുപ്പ് അറിയിച്ചു.
കടുവയുടെ ആരോഗ്യനില പരിശോധിക്കാൻ വെറ്റിനറി സർജന്മാരുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം മൂന്നാറിലെത്തിയിരുന്നു. കടുവയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാനാണ് സാധ്യത. അതേസമയം കെണിയിൽ കുടുങ്ങിയ കടുവ തന്നെയാണ് വളർത്തുമൃഗങ്ങളെ ആക്രമിച്ചതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. പ്രദേശത്ത് കൂടുതൽ കടുവകൾ ഉണ്ടെന്നും മതിയായ സുരക്ഷയൊരുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Next Story
Adjust Story Font
16