മൂന്നാറിൽ നിന്ന് പിടികൂടിയ കടുവ ചത്ത നിലയിൽ; ജഡം കണ്ടെത്തിയത് ജലാശയത്തിൽ
നയമക്കാട് ജനവാസ മേഖലയിലിറങ്ങി ഭീതിപരത്തിയ കടുവയാണ് ഈ മാസം നാലിനാണ് കെണിവെച്ച് പിടിച്ചത്
ഇടുക്കി: മൂന്നാറിൽ നിന്നും പിടികൂടി പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട കടുവ ചത്തു. കടുവ സങ്കേതത്തിലെ തടാകത്തിലാണ് ജഡം കണ്ടെത്തിയത്. മുങ്ങി മരിച്ചതാണെന്നാണ് നിഗമനം. നാളെ പോസ്റ്റുമോർട്ടം നടത്തും.
കടുവയെ തുറന്നുവിടുമ്പോൾ സഞ്ചാരപദം കണ്ടെത്തുന്നതിനായി റേഡിയോ കോളർ ഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇതുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ഇതിനെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. കടുവയുടെ ഒരു കണ്ണിൽ തിമിരം ബാധിച്ചിരുന്നു. സ്വാഭാവികമായ ഇരതേടൽ പ്രായാസമാണെന്നാരുന്നു ആദ്യ വിലയിരുത്തൽ അതിനെ തുടർന്നാണ് കൂടുതൽ ഇരലഭിക്കുന്ന പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിട്ടത്.
നയമക്കാട് ജനവാസ മേഖലയിലിറങ്ങി ഭീതിപരത്തിയ കടുവയാണ് ഈ മാസം നാലിനാണ് കെണിവെച്ച് പിടിച്ചത്. വളർത്തുമൃഗങ്ങളെ കൊന്നൊടുക്കിയ കടുവക്കായി മൂന്നിടങ്ങളിലായിരുന്നു വനം വകുപ്പ് കൂടുകൾ സ്ഥാപിച്ചത്.
Adjust Story Font
16