വയനാട് തലപ്പുഴ ജനവാസമേഖലയിൽ കടുവാ സാന്നിധ്യം; കാൽപ്പാടുകൾ കണ്ടെത്തി
പ്രദേശത്ത് ക്യാമറ സ്ഥാപിക്കാനുള്ള നടപടി വനം വകുപ്പ് സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു

മാനന്തവാടി: തലപ്പുഴ കമ്പിപാലം ജനവാസമേഖലയിൽ കടുവാ സാന്നിധ്യം. പ്രദേശത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി. പ്രദേശത്ത് ക്യാമറ സ്ഥാപിക്കാനുള്ള നടപടി വനം വകുപ്പ് സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു. കാല്‍പ്പാടുകള്‍ കടുവയുടേത് തന്നെയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേ സമയം അതിരപ്പിള്ളിയിൽ മയക്കു വെടിവെച്ച ചികിത്സിച്ചു വിട്ടയച്ച കാട്ടാന വീണ്ടും അതിരപ്പിള്ളിയിൽ തിരിച്ചെത്തി. ആനയുടെ മസ്തകത്തിലുള്ള മുറിവ് പൂർണമായും ഉണങ്ങിയിട്ടില്ലെന്നാണ് സൂചന. ആന അക്രമണ വാസന കാണിക്കുന്നതായും നാട്ടുകാർ പറഞ്ഞു.
Next Story
Adjust Story Font
16