'ഒന്നരക്കോടി രൂപ പാർട്ടി ഓഫീസിൽ സൂക്ഷിച്ചു; ബിജെപി നേതൃത്വത്തെ വെട്ടിലാക്കി തിരൂർ സതീഷ്
'പാർട്ടിയുടെ ജില്ലാ ഘടകത്തിൽ നടക്കുന്നതെല്ലാം കള്ളത്തരമാണ്'
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ വീണ്ടും വെളിപ്പെടുത്തലുമായി തിരൂർ സതീഷ്. ഒന്നരക്കോടി രൂപ പാർട്ടി ഓഫീസിൽ സൂക്ഷിച്ചെന്ന് സതീഷ് ആരോപിച്ചു. ഈ പണം കൊണ്ടുപോയത് ജില്ലാ പ്രസിഡൻ്റിൻ്റെ കാറിലാണ്. ഈ പണം എന്തുചെയ്തെന്ന് വെളിപ്പെടുത്തണമെന്ന് സതീഷ് ആവശ്യപ്പെട്ടു.
പാർട്ടിയുടെ ജില്ലാ ഘടകത്തിൽ നടക്കുന്നതെല്ലാം കള്ളത്തരമാണ്. ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്നും സതീഷ് പറഞ്ഞു. കള്ളപ്പണമുപയോഗിച്ച ആളുകളെ നിയമത്തിൻ്റ മുൻപിൽ കൊണ്ടുവരണമെന്നും സതീഷ് കൂട്ടിച്ചേർത്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ 9 കോടിരൂപ 6 ചാക്കുകളിലാണ് കൊണ്ടുവന്നത്.
കള്ളപ്പണം തടയും എന്നു പറഞ്ഞ് അധികാരമേറ്റ നരേന്ദ്രമോദിയുടെ പാർട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസിൽ കള്ളപ്പണം സൂക്ഷിച്ചു. പ്രധാനമന്ത്രി പറയുന്നത് അനുസരിച്ചാണെങ്കിൽ കള്ളപ്പണം സൂക്ഷിച്ച ജില്ലാ കമ്മിറ്റി പിരിച്ചു വേണ്ടതാണ്. കൊണ്ടുവന്ന പണച്ചാക്ക് എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം എനിക്കറിയില്ലെന്നും സതീഷ് പറഞ്ഞു.
Adjust Story Font
16