Quantcast

തിരൂരങ്ങാടി പൊലീസ് സ്റ്റേഷന്‍ 'സ്പോണ്‍സര്‍ഷിപ്പ് അഴിമതി'യില്‍ തുടർനടപടി സ്വീകരിക്കാന്‍ തൃശൂര്‍ റേഞ്ച് ഡിഐജി

മുന്‍ എസ്‍പി സുജിത് ദാസിന്‍റെ പങ്കുകൂടി അന്വേഷിക്കണമെന്ന് കഴിഞ്ഞ മാസം എട്ടിന് യൂത്ത് ലീഗ് നൽകിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-10-12 02:11:29.0

Published:

12 Oct 2024 1:26 AM GMT

തിരൂരങ്ങാടി പൊലീസ് സ്റ്റേഷന്‍ സ്പോണ്‍സര്‍ഷിപ്പ് അഴിമതിയില്‍ തുടർനടപടി സ്വീകരിക്കാന്‍ തൃശൂര്‍ റേഞ്ച് ഡിഐജി
X

മലപ്പുറം: തിരൂരങ്ങാടി പൊലീസ് സ്റ്റേഷന്‍ നവീകരണത്തിലെ അഴിമതിയെ കുറിച്ചുള്ള പരാതിയില്‍ തൃശൂര്‍ റേഞ്ച് ഡിഐജി തുടർനടപടികള്‍ സ്വീകരിക്കും. താനൂർ ഡിവൈഎസ്‍പി നൽകിയ പ്രാഥമികാന്വേഷണ റിപ്പോർട്ടാണ് ഡിഐജി തോംസൺ ജോസ് ഐപിഎസിന് കൈമാറിയത്. കഴിഞ്ഞ മാസം എട്ടിന് യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് നടപടി.

2021-22 വര്‍ഷത്തില്‍ സുജിത് ദാസ് ഐപിഎസ് ജില്ലാ പൊലീസ് മേധാവിയായിരിക്കെയാണ് പൂർണമായും സ്പോണ്‍സര്‍ഷിപ്പിലൂടെ പൊലീസ് സ്റ്റേഷന്‍ നവീകരിച്ചത്. എന്നാൽ, നവീകരണത്തിന്‍റെ പേരിൽ 24 ലക്ഷത്തോളം രൂപ സര്‍ക്കാരില്‍നിന്നു കൈപറ്റിയെന്ന് ആരോപിച്ച് യൂത്ത് ലീഗ് പരാതി നല്‍കുകയായിരുന്നു. സംഭവത്തിൽ സുജിത് ദാസിന്‍റെ പങ്കുകൂടി അന്വേഷിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പൊലീസ് സ്റ്റേഷൻ നവീകരണവുമായി സഹകരിക്കാൻ കൂട്ടാക്കാത്ത വ്യാപാരികൾക്കെതിരെ പൊലീസ് പ്രതികാരനടപടി സ്വീകരിച്ചതായും ആക്ഷേപമുണ്ട്. കേസിൽ അന്വേഷണം അട്ടിമറിച്ചാല്‍ കോടതിയെ സമീപിക്കുമെന്നും പരാതിക്കാർ അറിയിച്ചു.

Summary: Thrissur Range DIG to take further action on complaint of corruption in Tirurangadi police station renovation

TAGS :

Next Story