ടൈറ്റാനിയം ജോലി തട്ടിപ്പ്; ഇടനിലക്കാരനായി അധ്യാപകനും
കളിയിക്കാവിള എൽഎംഎസ് സ്കൂൾ അധ്യാപകൻ പുനലാൽ സ്വദേശി ഷംനാദ് ആണ് ഇടനിലക്കാരനായത്
ടൈറ്റാനിയം ജോലി തട്ടിപ്പിൽ ഇടനിലക്കാരനായി അധ്യാപകനും. കളിയിക്കാവിള എൽഎംഎസ് സ്കൂൾ അധ്യാപകൻ പുനലാൽ സ്വദേശിഷംനാദ് ആണ് ഇടനിലക്കാരനായത്.
രണ്ടു പേരിൽ നിന്ന് ഷംനാദ് പണം വാങ്ങിയതതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഓരോ അപ്പോയ്ൻമെന്റിനും 2 ലക്ഷം രൂപ വരെയാണ് ഷംനാദ് കമ്മിഷൻ കൈപ്പറ്റിയിരുന്നത്. ഇയാൾ ഒളിവിലാണെന്നാണ് വിവരം. നിലവിൽ ഷംനാദ് ഒളിവിലാണെന്നും വെള്ളനാട് സ്വദേശിയായ ഇയാളെ ഉടൻ പിടികൂടുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്‌സിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയ കേസിൽ നേരത്തേ തിരുവനന്തപുരം എം.എൽ.എ ഹോസ്റ്റലിലെ റിസപ്ഷനിസ്റ്റിനും നിയമസഭാ ജീവനക്കാരനും പങ്കുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. 29 പേർക്ക് ജോലി വാഗ്ദാനം ചെയ്ത് 1.85 കോടി രൂപയാണ് സംഘം തട്ടിച്ചത്.
പോത്തന്‍കോട് സ്വദേശിയായ മനോജ് ഉദ്യോഗാര്‍ഥികളെ കൊണ്ടുവന്ന വാഹനം മറ്റൊരാള്‍ക്ക് കൈമാറിയിരുന്നു. അതിനു ശേഷം നടത്തിയ അന്വേഷണത്തിലാണ് ഈ വാഹനത്തിലാണ് തട്ടിപ്പിലെ പ്രധാനിയായ ശ്യാംലാല്‍ ഉദ്യോഗാര്‍ഥികളെ ടൈറ്റാനിയത്തിന് അകത്തേക്ക് കൊണ്ടുപോയതെന്ന് മനസിലായത്.
അവിടെ ലീഗല്‍ ഡി.ജിഎം ആയ ശശികുമാരന്‍ തമ്പിയുടെ അടുത്തേക്കാണ് ഇവരെ എത്തിച്ചത്. ഇയാളാണ് തട്ടിപ്പിന് ചുക്കാൻ പിടിച്ചത്. നിലവില്‍ ദിവ്യ നായര്‍ എന്ന ഇടനിലക്കാരി മാത്രമാണ് ഈ കേസില്‍ അറസ്റ്റിലായിട്ടുള്ളത്. ഇനി മുഖ്യ സൂത്രധാരൻ ശശികുമാരന്‍ തമ്പി, ശ്യാംലാല്‍, പ്രേംകുമാര്‍, രാജേഷ് ഉള്‍പ്പെടെയുള്ള പ്രധാന പ്രതികള്‍ പിടിയിലാവാനുണ്ട്.
ഇതിനിടെയാണ് മനോജും പ്രതിയാണെന്ന് തെളിഞ്ഞത്. അഞ്ച് മുതല്‍ 12 ലക്ഷം രൂപ വരെയാണ് പലരില്‍ നിന്നും തട്ടിയെടുത്തത്. തട്ടിപ്പിന്റെ വ്യാപ്തി ഇനിയും കൂടുമെന്നാണ് വിവരം. മുമ്പ് എച്ച്.ആര്‍ ഡി.ജി.എം ആയിരുന്ന ശശികുമാരന്‍ തമ്പി പിന്നീടാണ് ലീഗല്‍ ഡി.ജി.എം ആയി മാറിയത്.
അതേസമയം, മുന്‍കൂര്‍ ജാമ്യത്തിനായി മനോജ് കോടതിയെ സമീപിച്ചിട്ടുണ്ട്. തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതിയിലാണ് മനോജ് മുന്‍കൂര്‍ ജാമ്യത്തിനായി സമീപിച്ചത്. തനിക്ക് തട്ടിപ്പുമായി ബന്ധമില്ലെന്നാണ് ഇയാളുടെ വാദം. മനോജിന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ കൂടുതല്‍ പേരെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്.
Adjust Story Font
16