ടി.കെ അബ്ദുല്ല പുരസ്‌ക്കാരം റിഗറോസ് ബാബുവിന്
എറണാകുളം മഹാരാജാസ് കോളജിലെ ബി.എ പൊളിറ്റിക്കൽ സയൻസ് ഒന്നാം വർഷ വിദ്യാർഥിനിയായ റിഗാറോസ് കണ്ണൂർ സ്വദേശിയാണ്.
കുറ്റ്യാടി : പ്രമുഖ ദാർശനികനും വാഗ്മിയും കേരള ജമാഅത്തെ ഇസ്‌ലാമി മുൻ അമീറും കുറ്റ്യാടി ഇസ്‌ലാമിയാ കോളജ് ഫൗണ്ടർ ടീം മെമ്പറുമായിരുന്ന ടി.കെ അബ്ദുല്ലയുടെ ഓർമക്കായ്കുറ്റ്യാടി കോളജ് ഓഫ് ഖുർആൻ ഏർപ്പെടുത്തിയ ടി.കെ പുരസ്‌കാര ജേതാക്കളെ കണ്ടെത്താനുള്ള അഖില കേരളാ പ്രസംഗ മൽസരം സീസൺ മൂന്ന് സമാപിച്ചു. റിഗറോസ് ബാബുവാണ് പുരസ്‌കാര ജേതാവ്. എറണാകുളം മഹാരാജാസ് കോളജിലെ ബി.എ പൊളിറ്റിക്കൽ സയൻസ് ഒന്നാം വർഷ വിദ്യാർഥിനിയായ റിഗാറോസ് കണ്ണൂർ സ്വദേശിയാണ്. മലപ്പുറം ജില്ലയിലെ ശാന്തപുരം അൽ ജാമിഅ അൽ ഇസ്‌ലാമിയ രണ്ടാം വർഷ ബിരുദ വിദ്യാർഥി മുഹമ്മദ് ശാഫി രണ്ടാം സ്ഥാനം കരസ്ഥമാക്കി. മലബാർ ക്രിസ്ത്യൻ കോളജിലെ ഒന്നാം വർഷ വിദ്യാർഥിനി കെ.ടി ദിൽറുബക്കാണ് മൂന്നാം സ്ഥാനം.
മാധ്യമം സീനിയർ സബ് എഡിറ്ററും വിവർത്തകനുമായ കെ.പി. മൻസൂർ അലി, ഫാറൂഖ് കോളജ് റിട്ട. പ്രൊഫസർ സി. ഉമർ, പ്രഭാഷകനും അധ്യാപകനുമായ ബഷീർ ഹസൻ എടക്കര എന്നിവരായിരുന്നു
ജൂറി അംഗങ്ങൾ. ആലുവ അസ്ഹറുൽ ഉലൂം കോളജിലെ ആമിർ സുലൈം, ശാന്തപുരം അജാസിലെ അമീൻ റൻതീസി, എറണാകുളം മഹാരാജാസിലെ ആദിത്യ രാജേഷ് എന്നിവർ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹരായി. പുരസ്‌കാര സമർപ്പണവും ടി.കെ. അബ്ദുല്ല സ്മാരക പ്രഭാഷണവും 2025 ജനുവരി 25ന് കുറ്റ്യാടി കോളജ് ഓഫ് ഖുർആൻ കാമ്പസിൽ നടക്കും.
Adjust Story Font
16