അഞ്ചാം വാർഷികം; വെള്ളിയാഴ്ച ഏത് സ്റ്റേഷനിലേക്ക് പോകാനും കൊച്ചി മെട്രോയിൽ അഞ്ച് രൂപ
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് 2017 ജൂൺ 17 നാണ് കൊച്ചി മെട്രോ രാഷ്ട്രത്തിന് സമർപ്പിച്ചത്
കൊച്ചി: അഞ്ചാം വാർഷികം പ്രമാണിച്ച് കൊച്ചി മെട്രോയിൽ ടിക്കറ്റ് നിരക്ക് കുത്തനെ കുറച്ചു. വെള്ളിയാഴ്ച ഏത് സ്റ്റേഷനിലേക്ക് പോകാനും അഞ്ച് രൂപ മാത്രമാണ് ഈടാക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് 2017 ജൂൺ 17 നാണ് കൊച്ചി മെട്രോ രാഷ്ട്രത്തിന് സമർപ്പിച്ചത്. കൊച്ചി മെട്രോ രാഷ്ട്രത്തിന് സമർപ്പിക്കപ്പെട്ട ജൂൺ 17 കേരള മെട്രോ ദിനമായി എല്ലാവർഷവും ആചരിക്കാൻ കെ.എം.ആർ.എൽ ബോർഡ് മുമ്പ് തീരുമാനിച്ചിരുന്നു.
കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ സ്ഥിരമായ വർധന ഉണ്ടായതോടെ കഴിഞ്ഞ വർഷം ഡിസംബറിൽ ട്രെയിനുകളുടെ എണ്ണം വർധിപ്പിച്ചിരുന്നു. കോവിഡും തുടർന്നുള്ള ലോക്ഡൗണിനും ശേഷം മെട്രോ സർവീസ് പുനരാരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണത്തിൽ സ്ഥിരമായ വളർച്ചയാണ് ഉണ്ടായിരുന്നത്. ആദ്യ ലോക്ഡൗണിനുശേഷം സർവീസ് ആരംഭിച്ചപ്പോൾ പ്രതിദിനം 18361 പേരാണ് യാത്രചെയ്തിരുന്നതെങ്കിൽ രണ്ടാം ലോക്ഡൗണിനുശേഷം അത് 26043 പേരായി വർധിച്ചു. നവംബറിൽ അത് വീണ്ടും 41648 പേരായി ഉയർന്നു. ഡിസംബറായതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണം 54500 കടന്നു.
അതേസമയം, വരുമാനം വർധിപ്പിക്കാനായി വിവാഹ ഫോട്ടോഷൂട്ടുകൾക്ക് കൊച്ചി മെട്രോ അനുമതിയിരുന്നു. സിനിമ-പരസ്യ ഫോട്ടോഷൂട്ടുകൾക്ക് പുറമേയാണ് പോസ്റ്റ് -പ്രീ വിവാഹ ഫോട്ടോ ഷൂട്ടുകൾക്കും അനുമതി നൽകിയത്. സിനിമ- പരസ്യ ഫോട്ടോഷൂട്ടുകൾക്ക് നിശ്ചലമായ ട്രെയിനിൽ ഒരു കോച്ച് രണ്ട് മണിക്കൂർ നേരത്തേക്ക് ബുക്ക് ചെയ്യാൻ അയ്യായിരം രൂപയാണ് നൽകേണ്ടത്. പതിനായിരം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകിയാണ് കോച്ച് ബുക്ക് ചെയ്യുന്നത്. മൂന്ന് കോച്ചിന് രണ്ട് മണിക്കൂർ നേരത്തേക്ക് 12,000 രൂപയാണ്. ഇതിനായി 25,000 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകേണ്ടത്.
ഇനി, ഓടുന്ന ട്രെയിനാണെങ്കിൽ ഒരു കോച്ച് രണ്ട് മണിക്കൂർ നേരത്തേക്ക് ബുക്ക് ചെയ്യാൻ 8000 രൂപ നൽകണം. 25,000 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ്. മൂന്ന് കോച്ചുകൾക്ക് 17,500 രൂപ നൽകണം. ഇത് ആലുവയിൽ നിന്ന് പേട്ടയിലേക്കും തിരിച്ചും സർവീസ് നടത്തും. 25,000 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകേണ്ടത്.
To mark the fifth anniversary, ticket prices on the Kochi Metro have been slashed
Adjust Story Font
16