Quantcast

ദേശീയത കൊണ്ട് ഏറ്റവും ഗുണം ഭരിക്കുന്നവര്‍ക്കാണ്: ടോമിന്‍ ജെ തച്ചങ്കരി

''എന്ത് പ്രശ്നം വന്നാലും ഒരൊറ്റ കാര്യം എഴുതിയാല്‍ മതി. security of the state, we cannot reveal this എന്ന്. ആര്‍ക്കും ചോദ്യം ചെയ്യാന്‍ പറ്റില്ല''

MediaOne Logo

ijas

  • Updated:

    2021-12-10 11:12:10.0

Published:

10 Dec 2021 11:08 AM GMT

ദേശീയത കൊണ്ട് ഏറ്റവും ഗുണം ഭരിക്കുന്നവര്‍ക്കാണ്: ടോമിന്‍ ജെ തച്ചങ്കരി
X

ദേശീയത കൊണ്ട് ഏറ്റവും ഗുണം ഭരിക്കുന്നവര്‍ക്കെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ വിഭാഗം മേധാവി ടോമിന്‍ ജെ തച്ചങ്കരി. ദേശ സുരക്ഷയുടെ പേരില്‍ മനുഷ്യരുടെ സ്വകാര്യത ഹനിക്കപ്പെടുന്ന നിയമ നിര്‍മാണങ്ങള്‍ നടക്കുന്നു. ഇത് വലിയ രീതിയില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. പൊലീസിന് മര്‍ദ്ദിക്കണമെന്ന് താല്‍പര്യമില്ല, സിസ്റ്റമാണ് അത് ചെയ്യിക്കുന്നതെന്ന് ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു.

ടോമിന്‍ ജെ തച്ചങ്കരിയുടെ വാക്കുകള്‍:

അമ്മയുടെ വയറ്റില്‍ കിടക്കുമ്പോള്‍ കാല് നിലത്തുകുത്തുന്നതു വരെ ഒരാള്‍ക്ക് ദേശീയതയില്ല, രാജ്യമില്ല, പവര്‍ സിറ്റിസണ്‍ഷിപ്പില്ല. അയാളുടെ കുറ്റമാണോ പാക്കിസ്താനില്‍ കാല് കുത്തിയത്. ഇന്ത്യയിലേക്ക് വരുന്ന വഴി പാക്കിസ്താനിലെങ്ങാനും ജനിച്ചുപോയാല്‍ നാളെ അപ്പനും മകനും തമ്മില്‍ യുദ്ധമാണ്. യുദ്ധം ഒരു വ്യവസായമാണ്.

ഇതുപോലെ മറ്റൊരു വിഷയമാണ് ജനാധിപത്യ രാജ്യങ്ങളുടെ സെക്യൂരിറ്റി ഓഫ് ദ സ്റ്റേറ്റ് എന്ന ആശയം. രാജ്യത്തിന്‍റെ സുരക്ഷയാണ് മറ്റെല്ലാത്തിനേക്കാളും വലുത്. ഇത് വലിയ രീതിയില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്, ചെയ്യപ്പെടാനും പോകുന്നുണ്ട്. പല നിയമങ്ങളും രാജ്യസുരക്ഷ മുന്‍നിര്‍ത്തി മനുഷ്യന്‍റെ അവകാശങ്ങളെ അവന്‍റെ സ്വകാര്യതകളെയെല്ലാം കടന്നുകയറി നിയമനിര്‍മാണം നടന്നുപോവുകയാണ്. അവനിലേക്ക് കടന്നുകയറാന്‍ ആരുമാരും ചോദിക്കാറില്ല. എന്ത് പ്രശ്നം വന്നാലും ഒരൊറ്റ കാര്യം എഴുതിയാല്‍ മതി. security of the state, we cannot reveal this എന്ന്. ആര്‍ക്കും ചോദ്യം ചെയ്യാന്‍ പറ്റില്ല. ശരിയേത് തെറ്റേതെന്ന് നമുക്ക് തന്നെയറിയില്ല.

TAGS :

Next Story