Quantcast

ഉത്രാടപ്പാച്ചില്‍ കഴിഞ്ഞു; ഇന്ന് കരുതലിന്‍റെ തിരുവോണം

ക​ഴി​വ​തും ആഘോഷം വീ​ടു​ക​ള്‍ക്കകത്താക്കണമെന്നും ബ​ന്ധു​വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്നു​മാ​ണ്​ സ​ർ​ക്കാ​ര്‍ നിര്‍ദേശിച്ചിട്ടുള്ളത്

MediaOne Logo

Web Desk

  • Published:

    21 Aug 2021 1:23 AM GMT

ഉത്രാടപ്പാച്ചില്‍ കഴിഞ്ഞു; ഇന്ന് കരുതലിന്‍റെ തിരുവോണം
X

ഉത്രാടപ്പാച്ചില്‍ കഴിഞ്ഞ് ഇന്ന് തിരുവോണം. വീണ്ടുമൊരു ദുരിതകാലത്തെത്തിയ തിരുവോണത്തെ ആകാവുന്നത്ര മനോഹരമായി വരവേൽക്കുകയാണ് മലയാളികൾ. മ​ല​യാ​ളി​യു​ടെ ദേ​ശീ​യ ഉ​ത്സ​​വം ആ​ഘോ​ഷി​ക്കാ​ൻ നാ​ടും ന​ഗ​ര​വും ഒ​രു​ങ്ങി. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് കോവിഡ് മഹാമാരി ആഘോഷത്തിന്‍റെ നിറപ്പകിട്ടു കുറയ്ക്കുന്നത്. കോവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ പൊ​തു ഇ​ട​ങ്ങ​ളി​ലെ ആ​ഘോ​ഷ​ങ്ങ​ളും ഒ​ത്തു​ചേ​ര​ലു​​ക​ളും ഇത്തവണയുമുണ്ടാകില്ല​.

ഓണക്കാലം കുട്ടിക്കൂട്ടങ്ങളുടെ സന്തോഷത്തിന്‍റേതാണ്. പുറത്തിറങ്ങാൻ കഴിയാത്ത, കൂട്ടുകൂടാൻ കഴിയാത്ത കാലത്ത് കുഞ്ഞുങ്ങൾക്കിത് മനസ്സ് നിറച്ച ഓണം. പത്തു ദിവസം കൈനിറയെ പൂനുള്ളി വീട്ടുമുറ്റവും ഉമ്മറവുമലങ്കരിച്ച് അവരത് ആസ്വാദനത്തിന്‍റേതാക്കുന്നു. അത്തനാളിലെ ചെറിയ പൂക്കളത്തിന്‍റെ വലിപ്പും കൂടി. തിരുവോണത്തിന് വീട്ടുകാരൊന്നിച്ച് പൂവിട്ടു. വസന്തം തീർത്തൊരോണക്കാലം പ്രായമാവയരുടെ ഓർമ്മയിലുണ്ട്. ആ സ്മരണയിലാണ് മഹാമാരിക്കാലത്തെ തിരുവോണം.

ക​ഴി​വ​തും ആഘോഷം വീ​ടു​ക​ള്‍ക്കകത്താക്കണമെന്നും ബ​ന്ധു​വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്നു​മാ​ണ്​ സ​ർ​ക്കാ​ര്‍ നിര്‍ദേശിച്ചിട്ടുള്ളത്. സര്‍ക്കാര്‍‌ ആഘോഷങ്ങളും ഇ​ക്കു​റി വെ​ർ​ച്വ​ൽ പ്ലാ​റ്റ്​​ഫോ​മു​ക​ളി​ലാ​ണ്. ഒത്തുകൂടാനും ഒന്നിച്ചുണ്ണാനും ബന്ധുവീടുകളിൽ പോയി ആഘോഷിക്കാനും അടുത്ത ഓണത്തിനെങ്കിലും കഴിയുമെന്ന പ്രതീക്ഷയിലാണ് ഓരോ മലയാളിയും.

TAGS :

Next Story