ഇന്ന് ഉത്രാടം; തിരുവോണത്തിനുള്ള ആവസാനവട്ട ഒരുക്കങ്ങളുമായി മലയാളികൾ
പൊതുവിപണിയിലും സർക്കാറിന്റെ ഓണം ഫെയറിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്
ഓണമുണ്ണാനുള്ള അവസാനവട്ട ഒരുക്കങ്ങളുമായി മലയാളി. ഒരുദിനം ബാക്കിനിൽക്കെ അടുക്കളയിലേക്കുള്ള പച്ചക്കറിയും പലവ്യജ്ഞനങ്ങളും എത്തിക്കാനുള്ള ഓട്ടത്തിലാണ് ഉത്രാടദിനത്തിൽ ഓരോ കുടുംബവും. പൊതുവിപണിയിലും സർക്കാറിന്റെ ഓണം ഫെയറിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വഴിയോര കച്ചവടക്കാരും വിപണിയിൽ സജീവമാണ്.
അത്തം തുടങ്ങിയുള്ള പത്ത് ദിവസവും ഓണമാഘോഷിക്കാനുള്ള ഓട്ടത്തിലായിരിക്കും മലയാളി. ആ ഓട്ടത്തിന് അൽപം വേഗം കൂടുന്ന ദിനമാണ് ഉത്രാടം. കാണം വിറ്റും ഓണമുണ്ണാനുള്ള എല്ലാ ഒരുക്കളും തേടി കുടുംബസമേതം വിപണിയിലിറങ്ങിയിരിക്കുകയാണ് ആളുകൾ. വിലക്കയറ്റമൊക്കെ കുടുംബ ബജറ്റിനെ താളം തെറ്റിച്ചെങ്കിലും ഓണാഘോഷത്തിൽ പിന്നോട്ട് പോകാൻ മലയാളി ഒരുക്കമല്ല.
തുണിക്കടയിലും പച്ചക്കറി കടയിലും കുഞ്ഞുകുട്ടികൾ മുതൽ പ്രായമായവരുടെ വരെ നീണ്ട നിരകാണാം. ഓണം പൊടിപൊടിക്കാനുള്ള അവസാനവട്ട ഒരുക്കത്തിന്റെ ഓട്ടം എല്ലായിടത്തും കാണാം. ഓണം കളറാക്കാനുള്ള എല്ലാം ഒരുക്കങ്ങളും മലയാളിക്ക് ഏറെക്കുറെ സെറ്റായി കഴിഞ്ഞു. ഇനിയുള്ള മണിക്കൂറുകൾ സദ്യയൊരുക്കാനും പുത്തൻകോടിയുടുക്കാനുമുള്ളതാണ്.
Adjust Story Font
16