പ്രസവം കഴിഞ്ഞ് എട്ടാം നാള്‍ ജോലിക്കെത്താന്‍ പറഞ്ഞു: പരാതിയുമായി കേരള സർവകലാശാല ജീവനക്കാരി
വിശദീകരണത്തിനായി സർവകലാശാലയിൽ നേരിട്ടെത്തിയപ്പോൾ ഡെപ്യൂട്ടി രജിസ്ട്രാറിൽ നിന്നുൾപ്പെടെ മോശം സമീപനമാണ് ഉണ്ടായതെന്നും ഇത് തന്നെ മാനസികമായി തളർത്തിയെന്നും യുവതി
തിരുവനന്തപുരം: കേരള സർവകലാശാലയിലെ ജീവനക്കാരിയെ പ്രസവിച്ച് എട്ടാം നാൾ ജോലിക്ക് വിളിച്ചുവരുത്തിയെന്ന് പരാതി. ജോലിക്കെത്താൻ ഡെപ്യൂട്ടി രജിസ്ട്രാർ സമ്മർദം ചെലുത്തിയെന്നും ആരോപണമുണ്ട്. കേരള യൂണിവെഴ്‌സിറ്റ് സ്റ്റാഫ് യൂണിയൻ വൈസ് ചാൻസിലർക്ക് പരാതി നൽകി. യുവതി ഭർത്താവുമൊന്നിച്ച് ദീർഘനാളുകളായി വിദേശത്ത് അവധിയെടുത്ത് കഴിയുകയാണ്.
പിതാവ് മരിച്ചതിനെ തുടർന്ന് നാട്ടിലേക്ക് വരികയും ഗർഭാവസ്ഥയിലായതിനാൽ അവധി നീട്ടി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ശേഷം മാർച്ച് മാസം എട്ടാം തിയതി മുതൽ യുവതി അവധിയിൽ തന്നെയായിരുന്നു.
പിന്നീട് പത്താം തിയതിയാണ് ഇവർ പ്രസവിക്കുന്നത്. തുടർന്ന് എട്ട് ദിവസത്തിനകം ജോലിക്ക് ഹാജരാകണമെന്ന നിർദേശം ലഭിച്ചുവെന്നതാണ് യുവതിയുടെ പരാതി. ഇക്കാര്യത്തിലുള്ള വിശദീകരണത്തിനായി സർവകലാശാലയിൽ നേരിട്ടെത്തിയപ്പോൾ ഡെപ്യൂട്ടി രജിസ്ട്രാറിൽ നിന്നുൾപ്പെടെ വളരെ മോശം സമീപനമാണ് ഉണ്ടായതെന്നും ഇത് തന്നെ മാനസികമായി തളർത്തിയെന്നും യുവതി പറയുന്നു.
Adjust Story Font
16