മുനമ്പം വിഷയം; പരാതിക്കാർക്ക് ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കാമെന്ന് രാമചന്ദ്രൻ നായർ കമ്മീഷൻ
കമ്മീഷൻ്റെ കാക്കനാട്ടെ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ പരാതികളറിയിക്കാം
കൊച്ചി: മുനമ്പം വിഷയത്തിൽ പരാതിക്കാർക്ക് ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കാമെന്ന് രാമചന്ദ്രൻ കമ്മീഷൻ. കമ്മീഷൻറെ കാക്കനാട്ടെ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ പരാതികളറിയിക്കാം. 1 ബി, ഭവാനി, കുന്നുംപുറം, കാക്കനാട്, പിൻ-682030 എന്ന വിലാസത്തിലേക്കാണ് പരാതികളറിയിക്കേണ്ടത്.
സർക്കാർ പ്രവൃത്തിദിനങ്ങളിൽ കാക്കനാട് ഓഫീസിൽ രാവിലെ പത്തുമുതൽ വൈകുന്നേരം അഞ്ചുവരെ നേരിട്ടും പരാതികളും നിർദേശങ്ങളും സമർപ്പിക്കാം
കഴിഞ്ഞ ദിവസമാണ് മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ ജുഡിഷ്യൽ കമ്മീഷന് വിവര ശേഖരണത്തിനായി ഉദ്യോഗസ്ഥ സംഘത്തെ നിയമിച്ചത്. കൊച്ചി താലൂക്ക് ജൂനിയർ സൂപ്രണ്ടന്റ് ജോസഫ് ആന്റണി ഹെർട്ടിസാണ് നോഡൽ ഓഫീസർ. ഈ മാസം 17നകം റിപ്പോർട്ട് സമർപ്പിക്കണം.ഒരാഴ്ച മുന്നെയാണ് ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ച് സർക്കാർ വിജ്ഞാപനമിറക്കിയത്. കമ്മീഷൻ ഓഫ് എൻക്വയറീസ് ആക്ട് പ്രകാരമാണ് വിജ്ഞാപനം. മൂന്നുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം.പരിഗണിക്കുന്നത് മൂന്ന് വിഷയങ്ങളാണ്. രാജഭരണമുണ്ടായിരുന്ന ഭൂമിയുടെ നിലവിലെ അവസ്ഥ കണ്ടെത്തണം. താമസക്കാരുടെ അവകാശങ്ങൾ എങ്ങനെ സംരക്ഷിക്കാം. സർക്കാർ സ്വീകരിക്കേണ്ട നടപടികളും കമ്മീഷൻ ശിപാർശ നൽകണം.
Adjust Story Font
16