ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്ന് പീഡനക്കേസ് പ്രതി, പൊലീസ് ഗൗനിക്കാതായതോടെ ജീവനൊടുക്കാന്‍ ശ്രമം; ഒടുവില്‍ അതിനും കേസ്
അമ്പലവയൽ റിസോർട്ട് പീഡനക്കേസിലെ പ്രതി ലെനിനാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്
വയനാട്: സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ പീഡനക്കേസ് പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു. അമ്പലവയൽ റിസോർട്ട് പീഡനക്കേസിലെ പ്രതി ലെനിനാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ പൊലീസ് പീഡിപ്പിക്കുന്നുവെന്ന് പ്രതി ആരോപിച്ചു. തമിഴ്‌നാട് അമ്പലമൂലയിൽ മൂന്നുപേരെ കൊന്ന കേസിലെ പ്രതിയാണ് ലെനിൻ. കഴിഞ്ഞ വർഷം നവംബറിലാണ് കേസിനാസ്പദമായ സംഭവം.
17 കാരിയെ പാലക്കാട് നിന്നും വയനാട്ടിലെത്തിച്ച് നിരവധി പേർക്ക് കാഴ്ച വെച്ചുവെന്നതാണ് കേസ്. ഈ കേസുമായി ബന്ധപ്പെട്ട് പൊലീസ് ഇയാളെ അന്വേഷിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇയാൾ തമിഴ്‌നാട്ടിലെ നീലഗിരിയിലെത്തി കാമുകിയെ വധിക്കാൻ ശ്രമിക്കുകയും ഇത് എതിർത്ത മൂന്നുപേരെ കൊലപ്പെടുത്തുകയും ചെയ്തത്. കാമുകിയുടെ അച്ഛനേയും അമ്മയേയും അമ്മൂമ്മയേയുമാണ് ഇയാൾ കൊലപ്പെടുത്തിയത്.
2016 ലാണ് സംഭവം. ഈ കേസിൽ കോയമ്പത്തൂർ പൊലീസ് ഇയാളെ പിടികൂടിയ ശേഷം അമ്പലവയലിലെ കേസിലെ തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് ഇയാൾ ആത്മഹത്യാശ്രമം നടത്തിയത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ മാധ്യമപ്രവർത്തകർ തന്റെ ദൃശ്യങ്ങൾ പകർത്തരുതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നു.
എന്നാൽ പൊലീസ് പൊലീസ് ഇത് കാര്യമായി ഗൗനിക്കാതായതോടെ മാധ്യമപ്രവർത്തകർ ദൃശ്യങ്ങൾ പകർത്തി. ഇതിൽ പ്രകോപിതനായ പ്രതി അലമാരയില്‍ സ്വയം തലയിടിച്ച് മുറിവുണ്ടാക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മറ്റി. ആത്മഹത്യ ശ്രമം, പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത് ഇയാൾക്കെതിരെ കേസെടുത്തു.
Adjust Story Font
16