'അവധി പോലും നൽകാതെ നിരന്തരം പീഡിപ്പിച്ചു'; അസിസ്റ്റൻ്റ് കമാൻഡന്റ് അജിത്തിനെതിരെ വിനീതിന്റെ കുടുംബം
'ഭാര്യക്ക് സുഖമില്ലാത്ത സമയത്ത് പോലും അവധി നൽകിയില്ല'
വയനാട്: മലപ്പുറത്തെ SOG അസിസ്റ്റൻ്റ് കമാൻഡന്റ് അജിത്തിനെതിരെ മരിച്ച വിനീതിന്റെ കുടുംബം. അവധി പോലും നൽകാതെ നിരന്തരം പീഡിപ്പിച്ചെന്ന് കുടുംബം ആരോപിച്ചു. മൃതദേഹം ശുചിമുറിക്ക് മുന്നിലാണ് വച്ചതെന്നും വിനീതിന്റെ കുടുംബം പറഞ്ഞു.
'വിനീതിൻ്റെ ഭാര്യക്ക് സുഖമില്ലാത്ത സമയത്ത് പോലും അവധി നൽകിയില്ല. വിനീതിനെ ഉറങ്ങാൻ സമ്മതിക്കാതെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു'വെന്നും വിനീതിൻ്റെ ബന്ധു പറഞ്ഞു.
നേരത്തെ അജിത്തിന്‍റെ വ്യക്തി വൈരാഗ്യമാണ് വിനീതിന്‍റെ മരണത്തിന് കാരണമെന്ന് അന്വേഷണ സംഘത്തിന് സഹപ്രവർത്തകർ മൊഴി നൽകിയിരുന്നു. ക്യാമ്പിലുണ്ടായിരുന്ന സുനീഷിന്‍റെ മരണത്തിൽ അജിത്തിന്‍റെയടക്കം പങ്ക് ചോദ്യം ചെയ്തത് വിരോധത്തിന് വഴിവെച്ചെന്നാണ് മൊഴി.
Next Story
Adjust Story Font
16