Quantcast

മൂന്നാറിൽ വീണ്ടും അഭ്യാസപ്രകടനം; സഞ്ചാരികൾ കാറിന്റെ ഡോറിലിരുന്ന് യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്

രണ്ടാഴ്ചക്കുള്ളിൽ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്

MediaOne Logo

Web Desk

  • Published:

    17 Jun 2024 4:18 AM GMT

മൂന്നാറിൽ വീണ്ടും അഭ്യാസപ്രകടനം; സഞ്ചാരികൾ കാറിന്റെ ഡോറിലിരുന്ന് യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്
X

എറണാകുളം: കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ വിനോദ സഞ്ചാരികൾ കാറിന്റെ ഡോറിലിരുന്ന് യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്. മൂന്നാറിനും ഗ്യാപ്പ് റോഡിനും ഇടയിലാണ് അഭ്യാസപ്രകടനം. രണ്ടാഴ്ചക്കുള്ളിൽ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്.

പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള വാഹനത്തിലാണ് യുവതി- യുവാക്കൾ അപകടകരമാം വിധം യാത്ര ചെയ്തത്. മോട്ടോർ വാഹന വകുപ്പ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായാണ് ലഭിക്കുന്ന വിവരം.

TAGS :

Next Story