Quantcast

'ടി.പി വധക്കേസിലെ പ്രതി ഷാഫി നന്നാവാന്‍ ശ്രമിച്ചു, വിവാഹത്തില്‍ പങ്കെടുത്തതില്‍ തെറ്റില്ല': എ.എന്‍ ഷംസീര്‍

"മുഹമ്മദ് ഷാഫിയൊക്കെ വീടിനടുത്തുള്ള ആളാണെന്നും സ്വാഭാവികമായും വീടിനടുത്തുള്ള ആള്‍ കല്യാണം വിളിച്ചാല്‍ പോവുകയെന്നത് കുറ്റമാണോയെന്നും ഷംസീര്‍"

MediaOne Logo

ijas

  • Updated:

    2022-09-09 12:43:46.0

Published:

9 Sep 2022 12:33 PM GMT

ടി.പി വധക്കേസിലെ പ്രതി ഷാഫി നന്നാവാന്‍ ശ്രമിച്ചു, വിവാഹത്തില്‍ പങ്കെടുത്തതില്‍ തെറ്റില്ല: എ.എന്‍ ഷംസീര്‍
X

കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളില്‍ ഒരാളായ മുഹമ്മദ് ഷാഫിക്ക് വിവാഹ ആശംസ നേരാന്‍ പോയതില്‍ തെറ്റൊന്നുമില്ലെന്ന് എ.എന്‍.ഷംസീര്‍. ജയില്‍ എന്നത് റിഫോര്‍മേഷന്‍ സെന്‍ററാണെന്നും അവിടെ നിന്നും ഒരാള്‍ വിവാഹം കഴിക്കുന്നു എന്ന് തീരുമാനിച്ചാല്‍ നന്നാവാന്‍ ശ്രമിക്കുന്നു എന്നാണ് അത് നല്‍കുന്ന സന്ദേശമെന്നും ഷംസീര്‍ വിശദീകരിച്ചു. മുഹമ്മദ് ഷാഫിയൊക്കെ വീടിനടുത്തുള്ള ആളാണെന്നും സ്വാഭാവികമായും വീടിനടുത്തുള്ള ആള്‍ കല്യാണം വിളിച്ചാല്‍ പോവുകയെന്നത് കുറ്റമാണോയെന്നും ഷംസീര്‍ ചോദിച്ചു. കല്യാണത്തിന് പോയതില്‍ തെറ്റില്ല. മറിച്ച് താനാണ് കല്യാണം നടത്തി കൊടുത്തതെങ്കില്‍ അതില്‍ പ്രശ്നമുണ്ടെന്നും ഷംസീര്‍ പറഞ്ഞു. ഷാഫിയുടെ കല്യാണത്തിന് പോയതില്‍ മോശം മെസേജ് ആയി ഒന്നും നല്‍കുന്നില്ലെന്നും ഷംസീര്‍ കൂട്ടിച്ചേര്‍ത്തു. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു ഷംസീര്‍.

ഷംസീറിന്‍റെ വാക്കുകള്‍:

"ജയില്‍ റിഫോര്‍മേഷന്‍ സെന്‍ററാണ്. അല്ലെങ്കില്‍ ജയിലിന്‍റെ ആവശ്യമില്ലല്ലോ, ഷൂട്ട് അറ്റ് സൈറ്റ് ആക്കിയാല്‍ പോരെ. റിഫോര്‍മേഷന്‍ സെന്‍ററില്‍ നിന്നും ഒരാള്‍ വിവാഹം കഴിക്കുമ്പോള്‍ നല്‍കുന്ന സന്ദേശമെന്താണ്. നന്നാവാന്‍ ശ്രമിച്ചു എന്നുള്ളതാണ്. സ്വാഭാവികമായും എന്‍റെ വീട്ടിനടുത്തുള്ള ആള് കല്യാണം വിളിച്ചാല്‍ പോവുക എന്നത് കുറ്റമാണോ. ഞാനത് വലിയ തെറ്റായൊന്നും കാണുന്നില്ല. മറിച്ച് ഞാനാണ് കല്യാണം നടത്തി കൊടുത്തതെങ്കില്‍ ശരി. ആ കല്യാണത്തിന് എന്നെ ക്ഷണിച്ചു, ഞാന്‍ പോയി. അതിനപ്പുറത്ത് ആ വിഷയത്തെ കാണുന്നില്ല. അത് മോശം മെസേജ് ഒന്നും നല്‍കുന്നില്ല."

2017 ജൂലൈ ആറിനായിരുന്നു ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയുടെ വിവാഹം. കണ്ണൂര്‍ ഗ്രാമതി ജുമാമസ്ജിദിലായിരുന്നു വിവാഹം. ചൊക്ലി മുത്തപ്പൻകാവിനു സമീപത്തെ ഷാഫിയുടെ വീട്ടിലാണു ഷംസീർ എത്തിയിരുന്നത്. ടി.പി വധക്കേസിലെ അഞ്ചാം പ്രതിയാണ് ഷാഫി. ചൊക്ലി പറമ്പത്ത് വീട്ടിൽ കെ.കെ.മുഹമ്മദ് ഷാഫിക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കവെയാണ് വിവാഹത്തിനായി ഷാഫിക്ക് കോടതി പരോൾ അനുവദിച്ചിരുന്നത്.

TAGS :

Next Story