Quantcast

‘പി.വി അൻവർ ഉന്നയിച്ച വിഷയങ്ങൾ ഗൗരവമുള്ളത്’; പി. ശശിക്കെതിരായ ആരോപണങ്ങളും പരിശോധിക്കുമെന്ന് ടി.പി രാമകൃഷ്ണൻ

‘എല്ലാ വശങ്ങളും മുഖ്യമന്ത്രി പരിശോധിക്കുന്നുണ്ട്’

MediaOne Logo

Web Desk

  • Published:

    3 Sep 2024 9:56 AM GMT

tp ramakrishnan
X

കോഴിക്കോട്: ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പി.വി അൻവർ എംഎൽഎ ഉന്നയിച്ച വിഷയങ്ങൾ ഗൗരവമുള്ളതാണെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. അതേസമയം, പി.വി അൻവറിന്റെ പരസ്യപ്രതികരണത്തിൽ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. പരസ്യമായി പറയണമായിരുന്നോ എന്ന് പി.വി അൻവർ പരിശോധിക്കട്ടെയെന്ന് ടി.പി രാമകൃഷ്ണൻ പ്രതികരിച്ചു. സർക്കാർ പ്രതിക്കൂട്ടിലല്ലെന്നും അദ്ദേഹം പറഞ്ഞു.

ആരോപണങ്ങൾ മുന്നണിയെ പ്രതികൂലമായി ബാധിക്കില്ല. കുറ്റവാളികളെ സംരക്ഷിക്കില്ലെന്ന നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. അന്വേഷണവും നടപടിയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. പി. ശശിക്കെതിരെ ഏതെങ്കിലും വിധത്തിൽ ആരോപണമുണ്ടെങ്കിൽ അതും പരിശോധിക്കും. ആരോപണം ഉന്നയിച്ചത് കൊണ്ട് മാത്രം കുറ്റവാളിയാകില്ല. അത് തെളിയിക്കപ്പെടണം. ആരോപണം ശരിയെങ്കിൽ ഗൗരവം തന്നെയാണ്.

മുഖ്യമന്ത്രിക്ക് വീഴ്ച സംഭവിച്ച് എന്ന് പറയാനാകില്ല. നിലവിലെ പ്രശ്നങ്ങളിലെല്ലാം ഉറച്ച നിലപാടെടുക്കാൻ കരുത്തുള്ള മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത്. എല്ലാ വശങ്ങളും അദ്ദേഹം പരിശോധിക്കുന്നുണ്ടെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു. ഇ.പി ജയരാജൻ സിപിഎം കേന്ദ്രകമ്മിറ്റി അംഗമാണ്. പാർട്ടിയുടെ നേതൃത്വത്തിൽ അദ്ദേഹമുണ്ട്. ആ സ്ഥാനത്ത് തുടരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു.

TAGS :

Next Story