Quantcast

കെട്ടിടത്തിന്റെ ഭാഗം അടർന്ന് വീണ് യുവാവ് മരിച്ച സംഭവം; അനധികൃതമായി നിർമിച്ച ഭാഗമാണ് തകർന്നതെന്ന് ആരോപണം

നഗരസഭാ ഷോപ്പിങ് കോംപ്ലക്‌സിലെ മറ്റു കടകൾ കഴിഞ്ഞ ഏപ്രിലിൽ ഒഴിപ്പിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    18 Aug 2023 5:11 AM GMT

bar hotel,Traders against bar hotel in Kottayam after young man died due to falling concrete,Youth dies after hotel window collapses,breaking news malayalam,ബ്രേക്കിങ് ന്യൂസ്,കോട്ടയത്ത് കെട്ടിടത്തിന്റെ കോൺക്രീറ്റ് അടർന്ന് വീണ് യുവാവ് മരിച്ചതിൽ ബാർ ഹോട്ടലിനെതിരെ വ്യാപാരികൾ
X

കോട്ടയം: അനധികൃത നിർമ്മാണമാണ് കോട്ടയത്ത് കെട്ടിടത്തിന്റെ കോൺക്രീറ്റ് അടർന്ന് വീണ് യുവാവ് മരിക്കാൻ ഇടയാക്കിയതെന്ന് വ്യാപാരികളുടെ പരാതി. സംഭവത്തിൽ അന്വേഷണം വേണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.

നഗരസഭാ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബാർ ഹോട്ടലിന്റെ ഒരു ഭാഗം അടർന്നു വീണ് പായിപ്പാട് സ്വദേശി ജിനോ കെ. എബ്രഹമാണ് ഇന്നലെ മരിച്ചത്. നഗരസഭാ ഷോപ്പിങ് കോംപ്ലക്‌സിലെ മറ്റു കടകൾ കഴിഞ്ഞ ഏപ്രിലിൽ ഒഴിപ്പിച്ചിരുന്നു. പ്രവർത്തനാനുമതി നൽകിയത് ബാർ ഹോട്ടൽ അധികൃതർ കെട്ടിടം ബലപ്പെടുത്തി നവീകരിച്ചെന്ന വിശദീകരണത്തെ തുടർന്നാണെന്നും മറ്റ് വ്യാപാരികൾ പറയുന്നു.


TAGS :

Next Story