Quantcast

കൊങ്കൺ വഴി ഗതാഗതം പുനഃസ്ഥാപിച്ചു

തിരുവനന്തപുരം-നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് (22633) കൊങ്കൺ വഴി തന്നെ സർവീസ് നടത്തും

MediaOne Logo

Web Desk

  • Updated:

    2024-07-10 17:46:07.0

Published:

10 July 2024 4:00 PM GMT

Traffic on the Konkan Railway route has been restored
X

വെള്ളക്കെട്ടിനെ തുടർന്ന് നിർത്തിവെച്ച കൊങ്കൺ പാതയിലൂടെയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. തിരുവനന്തപുരം-നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് (22633) കൊങ്കൺ വഴി തന്നെ സർവീസ് നടത്തും. ഇത് പാലക്കാട് വഴി സർവീസ് നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചത്.

ഇന്ന് കോഴിക്കോട് വഴി ഡല്‍ഹിയിലേക്ക് പോകേണ്ട നിസാമുദ്ദീന്‍ എക്സപ്രസിന്റെ റൂട്ടുമാറ്റം യാത്രക്കാരെ വട്ടംകറക്കിയിരുന്നു. കൊങ്കണ്‍ പാതയില്‍ തടസമുള്ളതിനാല്‍ പാലക്കാട് - കോയമ്പത്തൂർ വഴി ട്രെയിന് പോകുമെന്ന് വൈകിട്ട് സന്ദേശമെത്തി. റൂട്ടില്‍ മാറ്റമില്ലെന്നും കോഴിക്കോട് വഴി ട്രെയിൻ പോകുമെന്നുമുള്ള സന്ദേശം രാത്രി 7.30ഓടെയാണ് എത്തിയത്. ട്രെയിനില്‍ കയറാന്‍ പാലക്കാടേക്ക് തിരിച്ച യാത്രക്കാർ കോഴിക്കോടെത്താന്‍ ഓട്ടത്തിലാണ്.

ഇതിന് പിന്നാലെ പരിഹാര നടപടിയുമായി റെയിൽവേ തുടങ്ങി. നിസാമുദ്ദീൻ എക്സ്പ്രസിൽ യാത്ര ചെയ്യേണ്ട പാലക്കാട് , ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനുകളിലുള്ള യാത്രക്കാരെ ഷൊർണ്ണൂരിൽ എത്തിക്കും. കോഴിക്കോട് വഴി പോകേണ്ട നിസാമുദ്ദീൻ എക്സ്പ്രസ് പാലക്കാട് വഴി പോകുമെന്ന അറിയിപ്പ് ലഭിച്ചതിനാൽ ഷൊർണ്ണൂരിൽ നിന്നും , കോഴിക്കോട് നിന്നും ഉള്ള യാത്രക്കാർ പാലക്കാടും , ഒറ്റപ്പാലത്തും എത്തിയിരുന്നു. പെട്ടെന്ന് റൂട്ട് കോഴിക്കോട് വഴി തന്നെ പോകുമെന്ന അറിയിപ്പ് ലഭിച്ചതോടെ യാത്രക്കാർ പ്രതിസന്ധിയിലായിരുന്നു.


TAGS :

Next Story