ക്രെയിൻ പാളത്തിൽ നിന്ന് നീക്കി; ഷൊർണൂർ-ഒറ്റപ്പാലം റൂട്ടിലെ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു
നിർമാണത്തിന് കൊണ്ടുവന്ന ക്രെയിനാണ് പണിമുടക്കിയത്
പാലക്കാട്: ഷൊർണൂർ - ഒറ്റപ്പാലം റൂട്ടിൽ ക്രെയിൻ പാളത്തിൽ കുടുങ്ങിയതിനെ തുടർന്ന് തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു . മാന്നന്നൂരിൽ റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണത്തിന് കൊണ്ടുവന്ന ക്രെയിനാണ് പണിമുടക്കിയത്. ഇരുഭാഗത്തേക്കുമുള്ള ട്രെയിനുകൾ രണ്ടാമത്തെ പാതയിലൂടെ ആദ്യം കടത്തിവിട്ടു. പിന്നാലെ എറണാകുളത്ത് നിന്ന് ടെക്‌നീഷ്യൻ എത്തി പ്രശ്‌നം പരിഹരിച്ച് ക്രെയിൻ പാളത്തിൽ നിന്ന് നീക്കി. അഞ്ചുമണിയോടെ ട്രെയിൻ ഗതാഗതം സാധാരണ നിലയിലായതായി റെയിൽവേ അറിയിച്ചു.
Next Story
Adjust Story Font
16