Quantcast

കാലുകുത്താൻ പോലും ഇടമില്ല; വടക്കൻ കേരളത്തിലെ ട്രെയിൻ യാത്ര ദുരിതത്തിൽ

പല ട്രെയിനുകളിലും യാത്രക്കാർ അതിസാഹസികമായാണ് കയറിപ്പറ്റുന്നത്

MediaOne Logo

Web Desk

  • Updated:

    2024-07-03 05:34:34.0

Published:

3 July 2024 5:15 AM GMT

parasuram express
X

കോഴിക്കോട്: വടക്കൻ കേരളത്തിലെ ട്രെയിൻ യാത്രാ ദുരിതത്തിന് അറുതിയില്ല. പല ട്രെയിനുകളിലും യാത്രക്കാർ അതിസാഹസികമായാണ് കയറിപ്പറ്റുന്നത്. രാവിലെയും വൈകിട്ടും വടക്കൻ കേരളത്തിലേക്ക് ആവശ്യത്തിന് ട്രെയിനുകൾ ഇല്ലാത്തതാണ് യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നത്. പരശുറാം എക്സ്പ്രസിലെ തിരക്കിൽ പെൺകുട്ടി കുഴഞ്ഞുവീഴുന്ന ദൃശ്യങ്ങൾ മീഡിയവണ്ണിന് ലഭിച്ചു.

പരശുറാം എക്സ്പ്രസിലെ തിരക്ക് പലതവണയായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള സംഭവമാണ്. കേരളത്തിലെ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ട്രെയിനുകളിലൊന്നാണ് പരശുറാം. മലബാർ മേഖലയിൽ ജോലിക്ക് പോകുന്നയാളുകളാണ് സ്ഥിരമായും പരശുറാമിനെ ആശ്രയിക്കുന്നത്. ദേശീയപാതയുടെ ജോലി പുരോ​ഗമിക്കുന്നതിനാൽ നിരവധി പേരാണ് ട്രെയിൻ മാർ​ഗം യാത്ര ചെയ്യുന്നത്.

ഷൊർണൂർ കണ്ണൂർ സ്പെഷൽ ട്രെയിൻ കാസർകോട്ടേക്ക് നീട്ടണമെന്ന ആവശ്യം കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിനെ അറിയിച്ചു. കൂടുതൽ ട്രെയിനുകൾ അനുവ​ദിക്കണമെന്ന ആവശ്യവും ശക്തമാണ്.

TAGS :

Next Story