മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയ; സുമനസുകളുടെ സഹായം തേടി യുവതി
ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ ജീവഹാനി ഉണ്ടാകുമെന്ന സ്ഥിതിയാണ്
എറണാകുളം: ഗുരുതര രോഗം ബാധിച്ച് ദുരിതത്തിലായ യുവതിക്ക് കൈത്താങ്ങാകാൻ സുമനസുകളുടെ സഹായം തേടുകയാണ് ഒരു നാട്. മൂവാറ്റുപുഴ വാഴക്കുളം സ്വദശി ഡിന്‍സിയാണ് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി ചികിത്സാസഹായം തേടുന്നത്.
ഭര്‍ത്താവിന്റെ മരണശേഷം മകനുമായി വാടകവീട്ടില്‍ കഴിയവെയാണ് ഡിന്‍സിക്ക് മൈലോഡിസ് പ്ലാസ്റ്റിക് സിൻഡ്രോം എന്ന അപൂർവ രോഗം ബാധിച്ചത്. അസുഖ ബാധിതയായതോടെ ജോലിക്ക് പോയി കുടുംബം പോറ്റാനാകാത്ത സ്ഥിതിയിലായി. ഇതോടെ നാട്ടുകാര്‍ മുന്‍കൈയ്യെടുത്ത് ഡിന്‍സിയെ വാടകവീട്ടില്‍ നിന്ന് സുരക്ഷിതമായ ഭവനത്തിലേക്ക് മാറ്റിയിരുന്നു.
എന്നാല്‍ രോഗം മൂര്‍ഛിച്ചതോടെ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ ജീവഹാനി ഉണ്ടാകുമെന്ന സ്ഥിതിയിലായി. ഇതോടെയാണ് ഡിന്‍സിക്കായി വീണ്ടും കൈകോര്‍ക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചത്. വാഴക്കുളം മർച്ചൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ 20 അംഗ കമ്മിറ്റി രൂപീകരിച്ചാണ് ചികിത്സയ്ക്കുള്ള പണം സമാഹരിക്കാൻ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്.
ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഭാരിച്ച തുക കണ്ടെത്താൻ സുമനസ്സുകളുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ചികിത്സാ സഹായ കമ്മിറ്റി.
Adjust Story Font
16