മാതാപിതാക്കൾ കുട്ടിയെ കൂടി ബൈക്കിൽ കൊണ്ടുപോയാൽ പിഴ ഈടാക്കും: ഗതാഗത മന്ത്രി
മാതാപിതാക്കൾക്കൊപ്പം കുട്ടി കൂടി ഉണ്ടായാൽ ഇരുചക്ര വാഹനത്തിൽ മൂന്നുപേർ യാത്ര ചെയ്തതായാണ് എ.ഐ കാമറ രേഖപ്പെടുത്തുക.
തിരുവനന്തപുരം: മാതാപിതാക്കൾ കുട്ടിയെ ബൈക്കിൽ കൊണ്ടുപോയാൽ പിഴ ഈടാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സംസ്ഥാനത്ത് എ.ഐ കാമറകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മാതാപിതാക്കൾക്കൊപ്പം കുട്ടി കൂടി ഉണ്ടായാൽ ഇരുചക്ര വാഹനത്തിൽ മൂന്നുപേർ യാത്ര ചെയ്തതായാണ് എ.ഐ കാമറ രേഖപ്പെടുത്തുക. ഇത് നിയമലംഘനമായതിനാൽ പിഴ ഈടാക്കും.
കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ പറയുന്ന കാര്യമാണ് ഇത്. കേന്ദ്ര സർക്കാരിന്റെ ഈ നിയമത്തിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാരിന് കഴിയില്ല. മാത്രമല്ല, കുട്ടികളുടെ സുരക്ഷ വളരെ പ്രധാനമാണ്. അപകടങ്ങളിൽ കുട്ടികൾക്ക് പരിക്ക് പറ്റുന്ന വാർത്തകൾ നിരവധിയാണ്. അതുകൊണ്ട് തന്നെ ഈ നിയമത്തിന് വളരെ പ്രാധാന്യമുണ്ടെന്നും മന്ത്രി പറഞ്ഞു.
Next Story
Adjust Story Font
16