മാധ്യമങ്ങളെ നിരോധിച്ച് ജനങ്ങളുടെ വായയടപ്പിക്കാൻ കേന്ദ്ര നീക്കം: മന്ത്രി ആന്റണി രാജു
മാധ്യമങ്ങൾ ഉന്നയിക്കുന്ന കാര്യങ്ങൾ ശ്രദ്ധിച്ച് വേണ്ട തിരുത്തലുകൾ വരുത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കേണ്ടത്. അതിനു പകരം അവയെ കടന്നാക്രമിക്കുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്-മന്ത്രി ആന്റണി രാജു
മാധ്യമങ്ങളെ നിരോധിച്ച് ജനങ്ങളുടെ വായയടപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നടപടി അപലപനീയമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മഹത്തായ ഇന്ത്യൻ ഭരണഘടന വിഭാവന ചെയ്യുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെയും മാധ്യമ സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന നടപടിയാണ് മീഡിയവൺ ചാനലിന്റെ നിരോധനമെന്നും അദ്ദേഹം പറഞ്ഞു.
''അപ്രിയസത്യങ്ങളോട് അസഹിഷ്ണുത കാട്ടാതെ തെറ്റുകൾ തിരുത്താനുള്ള ആർജ്ജവമാണ് അധികാരികൾ കാട്ടേണ്ടത്. ജനങ്ങളുടെ നാവായ മാധ്യമങ്ങളെ നിരോധിച്ച് ജനങ്ങളുടെ വായ അടപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നടപടി അപലപനീയമാണ്.''
മാധ്യമങ്ങൾ ഉന്നയിക്കുന്ന കാര്യങ്ങൾ ശ്രദ്ധിച്ച് വേണ്ട തിരുത്തലുകൾ വരുത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കേണ്ടത്. അതിനു പകരം അവയെ കടന്നാക്രമിക്കുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. തികച്ചും ജനാധിപത്യവിരുദ്ധമായ ഈ നടപടി അടിയന്തരമായി പിൻവലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Summary: Transport Minister Antony Raju has condemned the central government's move to ban MediaOne telecast
Adjust Story Font
16