Quantcast

കെ.എസ്.ആർ.ടി.സി ശമ്പളം: ഗതാഗതമന്ത്രി സി.ഐ.ടി.യുവിനെ ചർച്ചക്ക് വിളിച്ചു

ഗഡുക്കളായി ശമ്പളം എന്ന നയത്തിൽനിന്ന് സർക്കാർ പിൻമാറില്ലെന്നാണ് സൂചന. ഇക്കാര്യം മന്ത്രി സി.ഐ.ടി.യു നേതാക്കളെ അറിയിക്കും.

MediaOne Logo

Web Desk

  • Updated:

    2023-03-05 05:51:15.0

Published:

5 March 2023 5:50 AM GMT

Transport Minister called CITU for discussion
X

ksrtc

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ശമ്പളവിതരണം സംബന്ധിച്ച് ഗതാഗതമന്ത്രി ആന്റണി രാജു നാളെ സി.ഐ.ടി.യുവുമായി ചർച്ച നടത്തും. നാളെ രാവിലെ 11.30ന് നിയമസഭയിൽ മന്ത്രിയുടെ ചേംബറിലാണ് ചർച്ച. ശമ്പളം ഗഡുക്കളായി കൊടുക്കുന്നതിൽ പ്രതിഷേധിച്ച് നാളെ മുതൽ കെ.എസ്.ആർ.ടി.സി ചീഫ് ഓഫീസ് വളയുമെന്ന് സി.ഐ.ടി.യു പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി ചർച്ചക്ക് വിളിച്ചത്.

അതേസമയം ഗഡുക്കളായി ശമ്പളം എന്ന നയത്തിൽനിന്ന് സർക്കാർ പിൻമാറില്ലെന്നാണ് സൂചന. ഇക്കാര്യം മന്ത്രി സി.ഐ.ടി.യു നേതാക്കളെ അറിയിക്കും. ശമ്പളം ഒറ്റത്തവണയായി വേണ്ടവർ എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ആരും നൽകിയിട്ടില്ലെന്നാണ് സർക്കാർ പറയുന്നത്. ഗഡുക്കളായി നൽകുന്നതിൽ ജീവനക്കാർക്ക് എതിർപ്പില്ലെന്നാണ് ഇത് തെളിയിക്കുന്നതെന്നാണ് മന്ത്രിയുടെ നിലപാട്.

ഫെബ്രുവരി മാസത്തിലെ ആദ്യ ഗഡു ശമ്പളം ഇന്ന് വിതരണം ചെയ്തിരുന്നു. ശമ്പളത്തിന്റെ 50 ശതമാനമാണ് ഇന്ന് വിതരണം ചെയ്തത്. ജനുവരി മാസത്തിലെ സർക്കാർ വിഹിതമായ 50 കോടിയിലെ 30 കോടി ഇന്നലെ രാത്രി നൽകിയതോടെയാണ് ശമ്പളം വിതരണം ചെയ്തത്. സർക്കാർ വിഹിതത്തിൽ ജനുവരിയിലെ ബാക്കിയുള്ള 20 കോടിയും ഫെബ്രുവരിയിലെ 50 കോടിയുമടക്കം 70 കോടിയാണ് ഇനി സർക്കാർ കെ.എസ്.ആർ.ടി.സിക്ക് നൽകാനുള്ളത്.

TAGS :

Next Story