മകളുടെ മുന്നിലിട്ട് അച്ഛനെ മർദിച്ച സംഭവം; അടിയന്തര റിപ്പോർട്ട് തേടി ഗതാഗതമന്ത്രി
മകളുടെ സ്റ്റുഡൻറ് കൺസഷനായെത്തിയ അച്ഛനെയാണ് കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ ക്രൂരമായി മർദിച്ചത്
തിരുവന്തപുരം: മകളുടെ മുന്നിൽവെച്ച് അച്ഛനെ കെ.എസ്.ആർ.ടി.സി ജീവനക്കാർ മർദിച്ച സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടിയതായി ഗതാഗത മന്ത്രി ആന്റണി രാജു. റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർനടപടികളുണ്ടാകുമെന്നും കൺസഷന് കാലതാമസം ഉണ്ടായ കാര്യം അന്വേഷിക്കുമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.
കാട്ടാക്കട സ്വദേശി പ്രേമനാണ് ഇന്ന് രാവിലെ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മര്‍ദനമേറ്റത്. മകളുടെയും സുഹൃത്തിന്റെ മുമ്പിൽ വെച്ചായിരുന്നു ജീവനക്കാരുടെ അതിക്രമം. രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയുടെ കൺസഷന് കാൾ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് ജീവനക്കാർ പറയുകയായിരുന്നു. തുടർന്ന് സർട്ടിഫിക്കറ്റ് നാളെ ഹാജരാക്കാമെന്നും സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നും പ്രേമൻ അഭ്യർത്ഥിക്കുകയായിരുന്നു. തുടർന്നാണ് ജീവനക്കാർ ഇദ്ദേഹത്തെ തൊട്ടടുത്ത റൂമിലേക്ക് വലിച്ചു കൊണ്ടുപോയി മർദിച്ചത്. സംഭവത്തില്‍ കെ.എസ്. ആര്‍.ടി.സി വിജിലന്‍സ് വിഭാഗം അന്വേഷണം തുടങ്ങി.
Adjust Story Font
16