Quantcast

ട്രാവൻകൂർ ഷുഗേഴ്സ് സ്പിരിറ്റ് കടത്ത്: കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം

കേസില്‍ പ്രതികളായ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലുകളും എക്സൈസ് വകുപ്പിന്‍റെ വീഴ്ചയുമാണ് സ്പിരിറ്റ് കൊള്ളക്ക് കാരണം

MediaOne Logo

ijas

  • Updated:

    2021-07-04 04:41:20.0

Published:

4 July 2021 4:31 AM GMT

ട്രാവൻകൂർ ഷുഗേഴ്സ് സ്പിരിറ്റ് കടത്ത്: കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം
X

തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍റ് കെമിക്കല്‍സ് സ്പിരിറ്റ് വെട്ടിപ്പ് കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. വിതരണ കമ്പനിയായ അസോസിയേറ്റ് ട്രാന്‍സ് പോര്‍ട്ട് ഉടമ ടോംസിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍റ് കെമിക്കല്‍സിലെ മേല്‍നോട്ടത്തില്‍ എക്സൈസിനുണ്ടായ വീഴ്ച സംബന്ധിച്ച് പരാതിക്കാരായ ഉദ്യോഗസ്ഥരുടെയടക്കം മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

കേസില്‍ പ്രതികളായ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലുകളും എക്സൈസ് വകുപ്പിന്‍റെ വീഴ്ചയുമാണ് സ്പിരിറ്റ് കൊള്ളക്ക് കാരണമായതെന്ന് തിരിച്ചറിഞ്ഞതോടെയാണ് കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. കരാര്‍ കമ്പനിയായ അസോസിയേറ്റ് ട്രാന്‍സ് പോര്‍ട്ട് ഉടമ ടോംസിയെയും പാര്‍ട്ണര്‍ ഷാജിയെയും ഇന്നലെ ചോദ്യം ചെയ്തെങ്കിലും തട്ടിപ്പില്‍ തങ്ങള്‍ക്ക് പങ്കില്ലന്നാണ് ഇരുവരും മൊഴി നല്കിയത്. എന്നാല്‍ കേറ്റ് എന്‍ജിനീയറിംഗ്സും അസോസിയേറ്റ് ട്രാന്‍സ്പോര്‍ട്ടും ടോംസിയുടെ ഉടമസ്ഥതയിലുള്ള കമ്പനികളാണ്. അസോസിയേറ്റ് ട്രാന്സ്പോര്‍ട്ട്സിനു കീഴിലുള്ള വാഹനങ്ങളില്‍ നിന്നാണ് സ്ഥിരമായ സ്പിരിറ്റ് കടത്തിയെതെന്ന ഡ്രൈവര്‍മാരുടെ മൊഴിയുടെ തുടര്‍ന്നാണ് ടോംസിയെ വീണ്ടും ചോദ്യം ചെയ്യുക.

അതേസമയം ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍റ് കെമിക്കല്‍സിലെ മേല്‍നോട്ട പ്രവര്‍ത്തനങ്ങളില്‍ എക്സൈസ് വകുപ്പിനും വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതോടെ പരാതിക്കാര്‍ കൂടിയായ എക്സൈസ് ഉദ്യോഗസ്ഥരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. സര്‍ക്കാരിനുണ്ടായ സാമ്പത്തിക നഷ്ടം, മദ്യ ഉത്പാദനം സംബന്ധിച്ച ആരോപണങ്ങള്‍, ടി.എസ്.സിയുടെ ദൈനംദിന പ്രവര്‍ത്തനം, ഉന്നത ഉദ്യോഗസ്ഥരുടെ ഇടപാടുകള്‍ തുടങ്ങി ഒട്ടേറെക്കാര്യങ്ങളിലാണ് ഇനിയും വ്യക്തതവരാനുള്ളത്. ഉന്നത ഉദ്യോഗസ്ഥരടക്കം മുഴുവന്‍ പ്രതികളെയും ചോദ്യം ചെയ്താല്‍ മാത്രമെ അന്വേഷണത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക് പൊലീസിന് കടക്കാനാവു. ബിവേറജസ് കോര്‍പ്പറേഷന്‍, എക്സൈസ് വകുപ്പുകളുടെ ആഭ്യന്തര അന്വേഷണങ്ങളും നടക്കുന്നുണ്ടെങ്കിലും നിലവിലെ കേസില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പൊലീസ് സംഘത്തിന്‍റെ തീരുമാനം.

TAGS :

Next Story