Quantcast

കയ്യും തലയും മാത്രമല്ല, ശരീരത്തിന്റെ പകുതിയും കാറിന് പുറത്ത്; എംവിഡിയുടെ വിളിയെത്തി

കഴിഞ്ഞ ദിവസം കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ കാറിൽ കയ്യും തലയും പുറത്തിട്ടായിരുന്നു യുവതീ യുവാക്കളുടെ യാത്ര

MediaOne Logo

Web Desk

  • Published:

    3 Jun 2024 9:52 AM GMT

car_mvd
X

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ മൂന്നാറിൽ ദേശിയപാതയിലൂടെ യുവതീ യുവാക്കളുടെ കാർ യാത്ര. വേഗതയിൽ ഓടുന്ന കാറിൽ ശരീരം പാതിയും പുറത്തിട്ടായിരുന്നു സാഹസിക യാത്ര.

കഴിഞ്ഞ ദിവസം കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ വളരെ വേഗത്തിൽ ഓടുന്ന കാറിൽ കയ്യും തലയും പുറത്തിട്ടായിരുന്നു യുവതി യുവാക്കളുടെ യാത്ര. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മോട്ടോർ വാഹനവകുപ്പ് കാർ ഉടമയോട് ഹാജരാകുവാൻ നിർദേശിച്ചിട്ടുണ്ട്. ബൈസൺവാലി മൂന്നാർ സ്വദേശിയുടേതാണ് വാഹനമെന്നാണ് വിവരം.

TAGS :

Next Story