Quantcast

വിദ്യാർഥികൾക്കുള്ള യാത്രാ ഇളവ് അടിമുടി പരിഷ്‌കരിക്കുന്നു; പ്രായപരിധി 17 ആയി പരിമിതപ്പെടുത്താൻ ശിപാർശ

ഇളവ് ബിപിഎൽ കുടുംബങ്ങൾക്ക് മാത്രമാക്കണമെന്നും ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ

MediaOne Logo

Web Desk

  • Published:

    2 Feb 2022 1:08 AM GMT

വിദ്യാർഥികൾക്കുള്ള യാത്രാ ഇളവ് അടിമുടി പരിഷ്‌കരിക്കുന്നു; പ്രായപരിധി 17 ആയി പരിമിതപ്പെടുത്താൻ ശിപാർശ
X

വിദ്യാർഥികൾക്കുള്ള യാത്രാ കൺസഷന് പ്രായ പരിധി നിശ്ചയിച്ച് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ. സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് പ്രായ പരിധി 17 ആയി പരിമിതപ്പെടുത്തണണെന്ന് ശിപാർശയുള്ളത്. യാത്രാ ഇളവ് ബിപിഎൽ വിദ്യാർഥികൾക്ക് മാത്രമാക്കണമെന്നും കമ്മിഷന്റെ റിപ്പോർട്ട്.വിദ്യാർഥികൾക്കുള്ള യാത്രാ ഇളവ് അടിമുടി പരിഷ്‌കരിക്കുകയാണ് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ. ബസ് ചാർജ് വർധനയുമായി ബന്ധപ്പെട്ട് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് പരാമർശങ്ങൾ ഉൾപ്പെടുത്തിയത്.

നിലവിൽ കൺസഷൻ അനുവദിക്കാൻ പ്രത്യേക പ്രായപരിധിയില്ല. വിദ്യാർഥികൾക്ക് ഐഡൻറിറ്റി കാർഡ് കാണിച്ചാൽ ഇളവ് ലഭിക്കും. ഇതാണ് 17 വയസ്സായി പരിമിതപ്പെടുത്തണമെന്ന് കമ്മിഷൻ പറയുന്നത്. ബിപിഎൽ വിദ്യാർഥികൾക്ക് മാത്രം കൺസഷൻ അനുവദിച്ചാൽ മതിയെന്ന ശിപാർശ കൂടി ജസ്റ്റിസ് രാമചന്ദ്രൻ മുന്നോട്ടു വച്ചിട്ടുണ്ട്. മറ്റ് വിഭാഗം വിദ്യാർഥികൾ സാധാരണ നിരക്കിൽ യാത്ര ചെയ്യട്ടെയെന്നതാണ് അദ്ദേഹത്തിന്റെ നിർദേശം.

ബിപിഎൽ വിദ്യാർഥികൾക്ക് മിനിമം ചാർജ് അഞ്ച് രൂപയാക്കണം. റേഷൻ കാർഡ് അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് കൺസഷൻ നൽകണമെന്നും അതിൽ ബിപിഎല്ലുകാർക്ക് സൗജന്യ യാത്ര അനുവദിക്കണമെന്നുമാണ് സർക്കാരിന്റെ നയം. അതിനാൽ കമ്മിഷന്റെ ശിപാർശകളോട് സർക്കാർ എന്തു സമീപനം കൈക്കൊള്ളുമെന്നത് നിർണായകമാണ്. മുഖ്യമന്ത്രി വന്ന ശേഷമേ റിപ്പോർട്ട് ഗതാഗത വകുപ്പ് പരിഗണിക്കുകയുള്ളു. അതേ സമയം അനാരോഗ്യം കാരണം ഓട്ടോ ടാക്സി നിരക്ക് നിശ്ചയിക്കുന്ന റിപ്പോർട്ട് കൂടി സമർപ്പിച്ച് പ്രവർത്തനം അവസാനിപ്പിക്കുമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ അറിയിച്ചു.


TAGS :

Next Story