കോഴിക്കോട് കൂടരഞ്ഞി ട്രാവലര്‍ അപകടം; ആറുവയസുകാരി മരിച്ചു
കോട്ടക്കൽ ചങ്കുവെട്ടി സ്വദേശി എലീസ ആണ് മരിച്ചത്
കോഴിക്കോട്: കൂടരഞ്ഞി കുളിരാമുട്ടിയിൽ ടൂറിസ്റ്റ് ട്രാവലർ മറിഞ്ഞുണ്ടായ അപകടത്തിൽ ആറുവയസുകാരി മരിച്ചു. കോട്ടക്കൽ ചങ്കുവെട്ടി സ്വദേശികളുടെ മകൾ എലീസയാണ് മരിച്ചത്. കുട്ടികളടക്കം 26 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
ബ്രേക്ക് പൊട്ടിയാണ് വാഹാനം മറിഞ്ഞത് എന്നാണ് പ്രാഥമിക വിലയിരുത്തൽ. നിലമ്പൂർ ചന്തപ്പടിയിൽ നിന്നും പൂവാറനതോടിലേക്ക് പോയി തിരിച്ചുവരുമ്പോഴായിരുന്നു അപകടം. സംഭവത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മുക്കം കെഎംസിടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Next Story
Adjust Story Font
16