Quantcast

ആലപ്പുഴയിൽ സ്‌കൂളിന് മുകളിലേക്ക് മരം വീണ് വിദ്യാർഥികൾക്കും അധ്യാപികയ്ക്കും പരിക്ക്

കുട്ടികളെ വിളിക്കാനെത്തിയ രണ്ട് രക്ഷിതാക്കൾക്കും നിസാര പരിക്കേറ്റു

MediaOne Logo

Web Desk

  • Updated:

    28 March 2023 1:25 PM

Published:

28 March 2023 1:15 PM

Tree fell on top of the school in alappuzha
X

ആലപ്പുഴ: ആലപ്പുഴ ചെങ്ങന്നൂരിൽ സ്‌കൂൾ കെട്ടിടത്തിന് മുകളിലേക്ക് മരം വീണ് രണ്ട് വിദ്യാർഥികൾക്കും അധ്യാപികക്കും പരിക്ക്. കിഴക്കേനട സർക്കാർ യു പി സ്‌കൂളിലാണ് അപകടം. കുട്ടികളെ വിളിക്കാനെത്തിയ രണ്ട് രക്ഷിതാക്കൾക്കും നിസാര പരിക്കേറ്റു.

വൈകിട്ട് മൂന്നരയോടു കൂടി സ്‌കൂൾ വിട്ട സമയത്താണ് മരം കടപുഴകി വീണത്. കെട്ടിടത്തിന്റെ ഓട് വീണാണ് പലർക്കും പരിക്ക്. മരം വെട്ടിമാറ്റണമെന്ന് ഏറെ നാളുകൾക്ക് മുമ്പ് തന്നെ പരാതി നൽകിയിരുന്നെങ്കിലും മുനിസിപ്പാലിറ്റിയുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് പിടിഎ ആരോപിക്കുന്നു. നിലവിൽ കടപുഴകിയ മരം സ്‌കൂൾ പരിസരത്ത് നിന്ന് നീക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്.

TAGS :

Next Story