Quantcast

കൂര നിലംപൊത്തിയതോടെ പെരുവഴിയിലായി ആദിവാസി കുടുംബം; ഇടപെട്ട് മന്ത്രിയും ജില്ലാ കലക്ടറും

മഞ്ഞത്തോട് ആദിവാസി കോളനിയിലെ തങ്കയെയും കുടുംബത്തെയും മാറ്റിപ്പാർപ്പിക്കും

MediaOne Logo

Web Desk

  • Published:

    3 May 2024 5:04 AM GMT

കൂര നിലംപൊത്തിയതോടെ പെരുവഴിയിലായി ആദിവാസി കുടുംബം; ഇടപെട്ട് മന്ത്രിയും ജില്ലാ കലക്ടറും
X

പത്തനംതിട്ട: കയറിക്കിടക്കാൻ ആകെയുണ്ടായിരുന്ന കൂരയും നിലംപൊത്തിയതോടെ ദുരിതത്തിലായ മഞ്ഞത്തോട് ആദിവാസി കോളനിയിലെ തങ്കയെയും കുടുംബത്തെയും മാറ്റിപ്പാർപ്പിക്കും. മഹിളാ മന്ദിരത്തിലേക്കാണ് താൽക്കാലികമായി മാറ്റുന്നത്. മീഡിയവൺ വാർത്തയ്ക്കു പിന്നാലെയാണ് പട്ടികജാതി, പട്ടിക വർഗ മന്ത്രി കെ. രാധാകൃഷ്ണന്റെ ഇടപെടൽ.

വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ മന്ത്രി ജില്ലാ കലക്ടർക്ക് നിർദേശം നൽകി. സന്നദ്ധ സംഘടനയുമായി ചേർന്ന് ഇവരുടെ വീട് നിർമ്മാണം വേഗത്തിലാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്.

ളാഹ മഞ്ഞത്തോട് കോളനിയിലെ തങ്കയും കുടുംബവുമാണു ദുരിതാവസ്ഥയിലുള്ളത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് പലകകൾ കൊണ്ട് നിർമിച്ച ഇവരുടെ കൂര വലിയൊരു ശബ്ദത്തോടെ നിലംപൊത്തിയത്. എന്തോ പൊട്ടിവീഴുന്ന ശബ്ദംകേട്ട് തങ്കയും മകളും പേരക്കുട്ടികളെയും എടുത്ത് കൂരയ്ക്ക് പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി.

കാട്ടാന ശല്യമുള്ള ഇവിടെ ജീവൻ പണയംവച്ചാണ് ഇവർ കഴിയുന്നത്. സംഭവത്തിനുശേഷം പട്ടികവർഗ വകുപ്പിലെ ഉദ്യോഗസ്ഥർ ഇവിടെ വന്നുപോയെങ്കിലും മാറ്റിപ്പാർപ്പിക്കാൻ നടപടിയെടുത്തിരുന്നില്ല. ട്രൈബൽ പ്രമോട്ടർ സന്ദർശിച്ചതല്ലാതെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചില്ലെന്നാണ് ഇവർ പറയുന്നത്.

കൂരയുടെ ശോചനീയാവസ്ഥ തുടർന്ന് സ്വകാര്യ ട്രസ്റ്റുമായി ചേർന്ന് ഇവർക്കു വേണ്ടി നിർമാണം ആരംഭിച്ച വീടിന്റെ പണി പൂർത്തിയാവാറായെന്നാണ് ട്രൈബൽ പ്രമോട്ടർ നൽകുന്ന വിശദീകരണം.

Summary: The distressed Thanga and his family will be relocated after the only shelter they had to stay in has collapsed in Manjathodu tribal colony, Pathanamthitta

TAGS :

Next Story