ആദിവാസി വിദ്യാർഥിയെ മർദിച്ച സംഭവം; പൊലീസിനെതിരെ വകുപ്പുതല അന്വേഷണം
കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർക്കാണ് അന്വേഷണ ചുമതല
കോഴിക്കോട്: ചാത്തമംഗലത്ത് ആദിവാസി വിദ്യാർത്ഥിയെ പോലീസ് മർദിച്ചതിൽ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചു. കുന്നമംഗലം പോലീസ് സ്റ്റേഷനിലെ പോലീസുകാർക്കെതിരെയാണ് അന്വേഷണം നടത്തുക. മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർക്കാണ് അന്വേഷണ ചുമതല.
കഴിഞ്ഞ 20ാം തീയതിയാണ് കേസിനാസ്പദമായ സംഭവം. കക്കാടംപൊയിലിലെ ആദിവാസി കോളനിയിൽ താമസിക്കുന്ന വിദ്യാർഥിക്കാണ് പൊലീസ് മർദനമേറ്റത്. കുട്ടിയുടെ ചാത്തമംഗലത്തെ ബന്ധുവിന്റെ വീട്ടിൽ വച്ചായിരുന്നു മർദനം. തുടർന്ന് കുടുംബം പൊലീസിനെതിരെ പരാതി നൽകുകയായിരുന്നു.
കുട്ടിയുടെ തലയ്ക്കും കാലിനും സാരമായ പരിക്കുണ്ട്. തുടക്കത്തിൽ കുറ്റം നിഷേധിച്ച പൊലീസ് തിരുവമ്പാടി പൊലീസ് സ്റ്റേഷനിലെത്തി രമ്യതയ്ക്ക് ശ്രമിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്. കുട്ടിക്ക് പണമടക്കം പൊലീസ് വാഗ്ദാനം ചെയ്തുവെന്നും കുടുംബം പറയുന്നു.
Next Story
Adjust Story Font
16