Quantcast

സ്‌കാനിങ് നടത്തി മടങ്ങവേ പ്രസവവേദന; ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു

തിരികെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ദിവ്യ പ്രസവിച്ചത്

MediaOne Logo

Web Desk

  • Published:

    3 May 2023 3:13 PM

tribal woman_delivery
X

പാലക്കാട്: പാലക്കാട് ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു. മണ്ണാർക്കാട് കാഞ്ഞിരംപുഴ പാമ്പൻതോട് കോളനിയിലെ ദിവ്യയാണ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ജീപ്പിൽ പ്രസവിച്ചത്. ഇന്ന് സ്കാനിങ് നടത്തിയിരുന്നു. റിപ്പോർട്ട് പരിശോധിച്ച ഡോക്ടർ അടുത്ത ബുധനാഴ്ച വരാനാണ് പറഞ്ഞത്.

എന്നാൽ, സ്കാനിങ് നടത്തി മടങ്ങവേ ദിവ്യക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് തിരികെ ആശുപത്രിയിലേക്ക് ജീപ്പിൽ കൊണ്ടുപോവുകയായിരുന്നു. എന്നാൽ, വഴിയിൽ വെച്ചുതന്നെ പ്രസവം നടന്നു. അമ്മയെയും കുഞ്ഞിനേയും മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

TAGS :

Next Story