വയനാട് കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം
വിഷ്ണു റിസർവ് വനത്തിലൂടെ കബനി നദി കടന്ന് കർണാടകയിലേക്ക് പോകവെ ആയിരുന്നു അപകടം
വയനാട്: പുൽപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. കർണാടക കുട്ട സ്വദേശിയായ വിഷ്ണു (22) ആണ് മരിച്ചത്. പാതിരി റിസർവ് വനത്തിനുള്ളിൽ പൊളന്ന ഭാഗത്ത് വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം.
പുൽപ്പള്ളിയിലെ കൊല്ലിവയൽ കോളനിയിൽ എത്തിയതായിരുന്നു വിഷ്ണു. റിസർവ് വനത്തിനുള്ളിലൂടെ കബനി നദി കടന്ന് കർണാടകയിലേക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്
പരിക്കേറ്റ വിഷ്ണുവിനെ രാത്രികാല പരിശോധനയിലുണ്ടായിരുന്ന വനപാലകർ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും യാത്രാ മധ്യേ മരിക്കുകയായിരുന്നു. കർണാടക സ്വദേശി ആണെങ്കിലും ആദിവാസി ആണ് എന്നതിനാൽ നാളെ തന്നെ നഷ്ടപരിഹാരം നൽകാൻ വനം മന്ത്രി എ കെ ശശീന്ദ്രൻ നിർദേശം നൽകി.
Next Story
Adjust Story Font
16