Quantcast

തൃക്കാക്കരയില്‍ പരസ്യപ്രചാരണം അവസാന ഘട്ടത്തിലേക്ക്

പ്രചാരണത്തിന് ഇനി ബാക്കിയുള്ളത് ആറ് ദിവസം മാത്രം

MediaOne Logo

Web Desk

  • Published:

    23 May 2022 1:14 AM GMT

തൃക്കാക്കരയില്‍ പരസ്യപ്രചാരണം അവസാന ഘട്ടത്തിലേക്ക്
X

തൃക്കാക്കര: തൃക്കാക്കരയില്‍ പരസ്യപ്രചാരണം അവസാന ഘട്ടത്തിലേക്ക്. ആറ് ദിവസം മാത്രമാണ് പ്രചാരണത്തിന് ഇനി ബാക്കിയുള്ളത്. ഈ മാസം 31 നാണ് വോട്ടെടുപ്പ്. വികസനം പറഞ്ഞ് എല്‍ഡിഎഫും സർക്കാർ വിരുദ്ധ പ്രചാരണവുമായി യുഡിഎഫും കളത്തില്‍ സജീവമാണ്. എന്‍ഡിഎയും പിന്നിലല്ല.

അടുത്ത ആറ് ദിവസം കൊണ്ട് ഇനിയും എത്താനാകാത്ത മൂലകളിലേക്ക് കൂടി സ്ഥാനാർഥികളും നേതാക്കളും ഓടിയെത്തും. ഓരോ വോട്ടറെയും കണ്ട് പിന്തുണ തേടും. നേതാക്കളുടെ പ്രവർത്തനം കൂടുതല്‍ കാര്യക്ഷമമാക്കും. രാപകലില്ലാതെ ഓടുന്നതിന്‍റെ തളർച്ചയില്ലാതെയാണ് ഓരോ സ്ഥാനാർഥിയും പര്യടനം തുടരുന്നത്. യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് വില്ലകള്‍ കേന്ദ്രീകരിച്ചാണ് ഇന്ന് പര്യടനം തുടങ്ങുക. പാലാരിവട്ടത്തും പ്രചാരണം നടത്തും. ഉച്ച കഴിഞ്ഞ് തമ്മനത്ത് വാഹന പര്യടനം നടക്കും.

എല്‍ഡിഎഫ് സ്ഥാനാർഥി ഡോ ജോ ജോസഫ് രാവിലെ ഏഴ് മുതല്‍ കടവന്ത്രയില്‍ നിന്ന് റോഡ് ഷോ ആരംഭിക്കും. ഉച്ച കഴിഞ്ഞ് തൃക്കാക്കര ഈസ്റ്റിലെ വിവിധ പ്രദേശങ്ങളിലായിരിക്കും പര്യടനം. ബിജെപി സ്ഥാനാർഥി എ എന്‍ രാധാകൃഷ്ണന്‍ രാവിലെ ഇടപ്പള്ളി, ചന്പക്കര എന്നിവടങ്ങളിലും ഉച്ചക്ക് ശേഷം വൈറ്റില, വെണ്ണല ഭാഗങ്ങളിലും പ്രചാരണം നടത്തും. സ്ഥാനാർഥികളും നേതാക്കളും വെവ്വേറെ തിരിഞ്ഞാണ് തൃക്കാക്കരയില്‍ പ്രചാരണം കടുപ്പിക്കുന്നത്. ഇന്നും മണ്ഡലത്തില്‍ മൂന്ന് മുന്നണികള്‍ക്കും വിവിധ നേതാക്കള്‍ പ്രചാരണത്തിനുണ്ട്.

TAGS :

Next Story