തൃശൂരിൽ വിവിധ പ്രദേശങ്ങളിലുണ്ടായ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം
ആളപായമോ വീടുകൾക്ക് കേടുപാടോ ഉണ്ടായിട്ടില്ല. നിരവധി ഇലക്ട്രിക് പോസ്റ്റുകൾ നിലം പതിച്ചു. വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്.
തൃശൂർ: ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടങ്ങൾ. വരന്തരപ്പിള്ളി, നന്തിപുലം, ആറ്റപ്പിള്ളി മേഖലകളിലാണ് ഇന്ന് പുലർച്ചയോടെ മിന്നൽ ചുഴലിയുണ്ടായത്. ഏകദേശം നാല് കിലോമീറ്ററോളം ചുറ്റളവിലാണ് മിന്നൽ ചുഴലി വീശിയടിച്ചത്.
ആളപായമോ വീടുകൾക്ക് കേടുപാടോ ഉണ്ടായിട്ടില്ല. നിരവധി ഇലക്ട്രിക് പോസ്റ്റുകൾ നിലം പതിച്ചു. വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്. വളരെ വേഗത്തിൽ വരികയും 5-10 മിനിറ്റിനുള്ളിൽ വലിയ നാശനഷ്ടമുണ്ടാക്കുകയും ചെയ്യുന്നതാണ് മിന്നൽ ചുഴലി. പെട്ടെന്ന് വരുന്നതായതിനാൽ ഇതിന് ആവശ്യമായ മുൻകരുതലുകളെടുക്കാനാവില്ല. തൃശൂരിലെ വിവിധ പ്രദേശങ്ങളിൽ സമീപകാലത്ത് മിന്നൽ ചുഴലിയുണ്ടായിരുന്നു.
Next Story
Adjust Story Font
16