തൃശൂരിലെ കൊലപാതകം: കൊല്ലാനുപയോഗിച്ച കത്തി 14കാരന്റേത് തന്നെ
തൃശൂർ സ്വദേശിയായ ലിവിൻ ആണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്.
തൃശൂർ: തൃശൂരിലെ ലിവിൻ കൊലപാതകക്കേസിൽ കൊല്ലാൻ ഉപയോഗിച്ച കത്തി 14കാരന്റേത് തന്നെയെന്ന് പൊലീസ്. ഇന്നലെ രാത്രിയാണ് ലിവിൻ കൊല്ലപ്പെട്ടത്. പെൺസുഹൃത്തുക്കളുമായി എത്തിയ 14കാരനെ ലിവിൻ ചോദ്യം ചെയ്തിരുന്നു. ഇതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഒമ്പതാംക്ലാസ് വിദ്യാർഥിയായ പ്രതിയെ സഹപാഠിയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് സ്‌കൂളിൽനിന്ന് പുറത്താക്കിയിരുന്നു. തർക്കത്തിനിടെ പ്രതിയായ വിദ്യാർഥിക്കും പരിക്കേറ്റിരുന്നു. വിദ്യാർഥിയുടെ സുഹൃത്തിനെ ഇന്നലെ രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊല്ലപ്പെട്ട ലിവിന്റെ കഴുത്തിലും നെഞ്ചിലും കുത്തേറ്റിരുന്നു.
Next Story
Adjust Story Font
16