സിംകാർഡ് ഇല്ലെങ്കിലും വൈഫൈ ഉപയോഗിക്കാം; യാത്രക്കാർക്ക് സൗജന്യ വൈഫൈ സേവനവുമായി തിരുവന്തപുരം വിമാനത്താവളം
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൈഫൈ കൂപ്പൺ ഡിസ്പെൻസിങ് കിയോസ്‌കുകൾ സ്ഥാപിച്ചു. വൈഫൈ കൂപ്പൺ കിയോസ്‌ക് നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യത്തെ വിമാനത്താവളമാണ് തിരുവനന്തപുരം.
തിരുവനന്തപുരം: ഇന്ത്യൻ സിംകാർഡ് ഇല്ലാത്ത യാത്രക്കാർക്ക് സൗജന്യ വൈഫൈ സേവനം ലഭ്യമാക്കുന്നതിനായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൈഫൈ കൂപ്പൺ ഡിസ്പെൻസിങ് കിയോസ്‌കുകൾ സ്ഥാപിച്ചു. യാത്രക്കാർക്ക് 2 മണിക്കൂർ സൗജന്യ വൈഫൈ സേവനം ലഭിക്കും. വൈഫൈ കൂപ്പൺ കിയോസ്‌ക് നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യത്തെ വിമാനത്താവളമാണ് തിരുവനന്തപുരം.
പാസ്‌പോർട്ടും ബോർഡിംഗ് പാസും സ്‌കാൻ ചെയ്യുമ്പോൾ കിയോസ്‌കിൽ നിന്ന് വൈഫൈ പാസ്‌വേഡ് അടങ്ങുന്ന കൂപ്പൺ ലഭിക്കും. അന്താരാഷ്ട്ര, ആഭ്യന്തര ടെർമിനലുകളുടെ ഡിപ്പാർച്ചർ ഹാളിലാണ് കിയോസ്കുകൾ സ്ഥാപിച്ചിരിക്കുന്നത്. അറൈവൽ ഹാളുകളിൽ ഉൾപ്പെടെ കൂടുതൽ കിയോസ്‌കുകൾ ഉടൻ സ്ഥാപിക്കും. ഇന്ത്യൻ സിം കാർഡുള്ള യാത്രക്കാർക്ക് സൗജന്യ വൈഫൈ സേവനം നേരത്തെ മുതൽ ലഭ്യമാണ്.
Next Story
Adjust Story Font
16