ഷിരൂരിൽ ട്രക്കിൻ്റെ ക്രാഷ് ഗാർഡ് കണ്ടെത്തി; തൻ്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ലോറിയുടമ മനാഫ്
ലോറിയിൽ തടി കെട്ടാൻ ഉപയോഗിക്കുന്ന കയറും കണ്ടെത്തി
അങ്കോല: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള ഡ്രഡ്ജർ ഉപയോഗിച്ച് നടത്തുന്ന തിരച്ചിൽ പുരോഗമിക്കുകയാണ്. തിരച്ചിലിൽ അർജുനോടിച്ച ലോറിയുടേതെന്ന് കരുതുന്ന ക്രാഷ് ഗാർഡ് കണ്ടെത്തി. ഇത് തന്റെ ലോറിയുടേതാണെന്ന് ലോറിയുടമ മനാഫ് സ്ഥിരീകരിച്ചു. ഈ ഭാഗത്ത് തന്നെ തിരച്ചിൽ നടത്തിയാൽ ലോറി കണ്ടെത്താനാവുമെന്നും മനാഫ് മീഡിയവണിനോട് പറഞ്ഞു.
നാവിക സേനയുടെ സോണാർ പരിശോധനയിൽ ശക്തമായ സിഗ്നൽ ലഭിച്ച ഭാഗത്താണ് തിരച്ചിൽ പുരോഗമിക്കുന്നത്. ലോറിയിൽ തടി കെട്ടാൻ ഉപയോഗിക്കുന്ന കയറും കണ്ടെത്തി.
Next Story
Adjust Story Font
16